നെഹ്റു കോളേജ്, കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് അമ്പതിന്റെ നിറവില്‍

കാഞ്ഞങ്ങാട് : നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പിജി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ് സുവര്‍ണ്ണ ജൂബിലി വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നു. 1975 ല്‍ നെഹ്റു കോളേജില്‍ രൂപീകൃതമായ കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് വ്യത്യസ്തമായ 100 പരിപാടികള്‍ സംഘാടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

2013 ല്‍ പിജി കോഴ്‌സായ എം.കോം രൂപീകൃതമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എം.കോം വിദ്യാര്‍ഥികളുടെ സ്വപ്നമായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 60 ഓളം വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് കാലയളവില്‍ തന്നെ യോഗ്യത നേടി. ഇത് കൂടാതെ 20 ഓളം വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിലും യോഗ്യത നേടി.പതിനൊന്നോളം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിനെ വാര്‍ത്തെടുക്കാന്‍ പറ്റിയതും ഡിപ്പാര്‍ട്‌മെന്റിന്റെ മികവുറ്റ നേട്ടങ്ങളില്‍ ഒന്നാണ്.സഹകരണ മേഖലയിലെ എച്ച് ഡി സി, ജെ ഡി സി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ബദലായ കോ-ഓപ്പറേഷന്‍ ജില്ലയില്‍ ആദ്യമായി ഇലെക്റ്റീവ് കോഴ്‌സായി വന്നത് നെഹ്റു കോളേജ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റില്‍ ആണ്.ഇതിലൂടെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ തൊഴില്‍ മേഖലയിലെ ഉന്നത പദവികള്‍ അലങ്കരിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷപരിപാടികളോടെയാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്.ഫെബ്രുവരി 4 ന് രാവിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ പ്രൊഫസര്‍ ആയിരുന്ന ടിവി കമലാക്ഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. 5 ന് 3000 ത്തോളം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുന്ന കോമേഴ്സ് എക്‌സിബിഷന്‍,
നടക്കും. തുടന്നുള്ള ദിവസങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങള്‍, ട്രൈബല്‍ ഫെസ്റ്റ് എന്നിവ നടക്കും.വാര്‍ത്താസമ്മേളനത്തില്‍ നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ വി മുരളി, ഡോ. വി വിജയകുമാര്‍, പി വി ജിഷ, സി എച്ച് സുലൈമാന്‍, സുരേഷ് ബാബു, ഗംഗാധരന്‍ കുട്ടമത്ത്, എ മനോജ് കുമാര്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!