നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ മടിക്കൈ നാന്തന് കുഴി- നെടുംതുടുപ്പ് നഗര്‍ സന്ദര്‍ശിച്ച്
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പ . നാന്തന് കുഴി കമ്മ്യൂണിറ്റി ഹാളില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശന്. വി, വാര്‍ഡ് മെമ്പര്‍ പി.സത്യ, നാന്തന് കുഴി നെടുംതുടുപ്പ് നഗറുകളിലെ മുതിര്‍ന്ന പൗരന്മാരായ കെ ദാമോദരന്‍, കെ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എസ്. എം. എസ് ഡിവൈഎസ്പി കെ പ്രേംസദന് പരിപാടികള്‍ വിശദീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സ്വാഗതവും നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന് ജോയ് നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു. ലഭിച്ച തൊണ്ണൂറിലധികം പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന പരിഹാരമുണ്ടാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മടിക്കൈ നാന്തന് കുഴി- നെടുംതുടുപ്പ് നഗര്‍ ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു
