നീലേശ്വരം : നീലേശ്വരം പ്രസ് ഫോറത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് നീലേശ്വരം രാജാ റോഡിലെ ദേവരാഗം ഓഡിറ്റോറിയത്തില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനാകും. സ്പീക്കര്‍ക്കുള്ള ഉപഹാരം നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നല്‍കും.
പത്രപ്രവര്‍ത്തകര്‍ക്കുള്ള വെല്‍ഫെയര്‍ ഫണ്ട് തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം എം രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും.
പ്രസ്സ് ഫോറത്തിലെ മണ്‍മറഞ്ഞുപോയ അംഗങ്ങളെ മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അനുസ്മരിക്കും. കെസിസിപിഎല്‍ മാനേജിങ് ഡയറക്ടറും പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക അവാര്‍ഡ് ജേതാവുമായ ആനക്കൈ ബാലകൃഷ്ണന്‍, പ്രസ് ഫോറം ലോഗോ രൂപകല്പന ചെയ്ത എം സുധാകരന്‍, പത്രാധിപര്‍ കെ സുകുമാരന്‍, സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് ജേതാവ് പി കെ ബാലകൃഷ്ണന്‍, പ്രമുഖ ഗാന്ധിയന്‍ പ്രൊഫ. ടി എം സുരേന്ദ്രനാഥ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയ യഥുന മനോജ്, സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭ ഗൗരി ലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിക്കും. സംസ്ഥാന സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ പി സതീഷ് ചന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തും.
