അരയി സ്‌കൂളിലെ കുട്ടികര്‍ഷകരുടെ പച്ചക്കറി കൃഷിക്ക് നൂറ് മേനി വിളവ്

കാഞ്ഞങ്ങാട് : സ്‌കൂളിലെ ഉച്ച ഭക്ഷണം വിഭഗസമൃദവും പോഷകപ്രതവും ആക്കുന്നതിനായി അരയി ഗവണ്മെന്റ് യുപി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍ നടത്തിയ പച്ചക്കറി കൃഷിക്ക് നൂറ് മേനി വിളവ്. സ്‌കൂളിന് സമീപത്തുള്ള അരയി കോവിലകം വയലില്‍ പഠനത്തിന് തടസം ഇല്ലാത്ത രീതിയില്‍ കൃഷി നടത്തിയത്. ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ രാവിലെ സ്‌കൂള്‍ പ്രവര്‍ത്തന സമയത്തിന് മുന്‍പായി രക്ഷിതാക്കളുടെയുടെ പി ടി എ കമ്മിറ്റി അംഗങ്ങളും അദ്ധ്യാപകരുടെയും സഹായത്തോടെയാണ് കൃഷി നടത്തിയത്.
നരമ്പന്‍, പയര്‍, ചീര, മുളക്, വെണ്ട, കക്കിരി, മുളക്, മത്തന്‍, വെള്ളരി എന്നി ഓരോ മാസവും ഇടവിട്ട് വിളവെടുക്കുന്ന രീതിയില്‍ ആണ് കൃഷി നടത്തിയത്, വിളവെടുപ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശോഭന കൊഴുമ്മല്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് പി കെ നിഗേഷ്,എം പി ടി എ പ്രസിഡന്റ് രജനി, എസ് എം സി ചെയര്‍മ്മന്‍ ജഗദീഷന്‍, കെ കണ്ണന്‍, എം പി കുമാരന്‍, ടി ശോഭ, സബിത, അംബിക സ്റ്റാഫ് സെക്രട്ടറി പി വി രമിത് എന്നിവര്‍പങ്കെടുത്തു.

 

 

error: Content is protected !!