പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണം:ആര്‍. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് :കളള് വ്യവസായത്തെ തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി കൊണ്ടിരി ക്കുന്നതെന്നും ഇത്തരം നടപടികളില്‍ നിന്ന് പിന്മാറി ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി യുടെ കീഴിലുള്ള കാസര്‍ഗോഡ് ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തൊഴിലാളികളുടെ സംരക്ഷകരായി ചമഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ വിദേശമദ്യ മുതലാളിമാരെ സഹായിക്കാനാണ് പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കുന്നതെന്നും കേരളത്തെ വിദേശമദ്യ മുതലാളിമാരുടെ പറുദീസയാക്കി മാറ്റുകയാണ് പിണറായയെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വിദേശ മദ്യഷാപ്പുകളുടെ എണ്ണം പടിപടിയായി കുറച്ച് ഔഷധമൂല്യമുള്ള കള്ള് ഉല്ലാദനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്തപ്പോള്‍ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും വ്യാപകമായി അനുവദിച്ച് കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കുകയാണ് പിണറായി ചെയ്യുന്നത്.

ഔഷധ മൂല്യമുള്ള കള്ള് ഉപയോഗച്ച് മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കി കള്ള് ചെത്ത് വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ് ആദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ പി കെ വേണു മുഖ്യപ്രഭാഷണം നടത്തി .കള്ള് വ്യവസായ വികസന ബോര്‍ഡ് അംഗമായി നിയമിതനായ തൊടിയൂര്‍ രാമചന്ദ്രനെ സമ്മേളനത്തില്‍ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി എം.അസിനാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.വി.സുരേഷ്, കെ.എം.ശ്രീധരന്‍, ടി.വി. കുഞ്ഞിരാമന്‍, കെ.പി. ബാലകൃഷ്ണന്‍, സെമീറ ഖാദര്‍, പി.വി. ഭാസ്‌ക്കരന്‍, എ കുഞ്ഞമ്പു, ശ്രീകുമാര്‍ .പി.വി, എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ സ്വാഗതം പ്രകാശ് മാത്യു നന്ദിയും പറഞ്ഞു.

error: Content is protected !!