മെട്രോ കപ്പ് ഫുട്ബോളിനെ പ്രണയിച്ച പരമുവിന് സ്‌നേഹാദരവ്

കാഞ്ഞങ്ങാട് : കാല്‍പ്പന്തുകളിയുടെ ആരവത്തിലാണ് ചിത്താരി മെട്രോ കപ്പ് ഫുട്‌ബോള്‍. ഒരു കളിക്കപ്പുറം ഫുട്‌ബോള്‍ ഒരു വികാരമാണെന്ന് വലിയ രീതിയില്‍ വിളംബരം ചെയ്യപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതിയേറിയ കായിക വിനോദമാണ് കാല്‍പന്തുകളി. ഇത് ഏറ്റവും പഴയ ഗെയിമുകളിലൊന്നാണെങ്കിലും നൂറ്റാണ്ടുകളായി ആളുകള്‍ ഈ ഗെയിം കാണുകയും കളിക്കുകയും ഇഷ്ടപ്പെടുപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് വ്യത്യസ്തനായൊരു ഫുട്ബോള്‍ പ്രേമിയെ മെട്രോ കപ്പിന്റെ ഗാലറിയില്‍ കാണുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിക്കുന്ന തന്റെ തൊഴിലിന് (മത്സ്യബന്ധനം ) കൃത്യമായ ഉറക്കം അനിവാര്യമായിട്ടും
ഉറക്കത്തെയും പ്രായത്തെയും വകവെക്കാതെ ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ഉറക്കമുളച്ച് മെട്രോ കപ്പ് ഫുട്‌ബോളിന്റെ ഗാലറിയില്‍ എന്നും സാന്നിധ്യമറിയിക്കുന്ന ഒരു ഫുട്‌ബോള്‍ ആരാധകന്‍. കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ ഗാലറിയില്‍ ഇരിപ്പിടം ഉറപ്പിക്കും. പാതിരാത്രി കളി കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിത മാര്‍ഗമായ മത്സ്യ ബന്ധത്തിന് പോകുന്നത്. ഉറക്കം പോലും വകവെക്കാതെ ഫുട്ബോളിനെ പ്രണയിച്ച അജാനൂര്‍ കടപ്പുറത്തെ പരമു ചേട്ടന് ക്ലബ്ബിന്റെ സ്‌നേഹാദരം മെട്രോ കപ്പ് സ്റ്റേഡിയത്തില്‍ വെച്ച് കൈമാറി. ചെയര്‍മാന്‍ ഹസ്സന്‍ യാഫ പരമുവിന് ഉപഹാരം കൈമാറി. ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ബേങ്ങച്ചേരി, മുഖ്യ രക്ഷധികാരി സി. എച്ച്. ഹുസൈന്‍, ട്രഷറര്‍ റംഷീദ്, അജാനൂര്‍ പിടിഎച്ച് ജനറല്‍ കണ്‍വീനറും കുല്‍ബുദ്ദീന്‍ പാലായി തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!