കഥകളി സോദാഹരണ ശില്പശാല ജി.യു.പി. സ്‌കൂള്‍ പുല്ലൂരില്‍

കാഞ്ഞങ്ങാട്: പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 31 വെള്ളിയാഴ്ച സ്‌കൂളില്‍ കഥകളി സോദാഹരണ പരിപാടി നടക്കും. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം, കേരള കലാമണ്ഡലം കഥകളി വേഷത്തിനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ നേടിയ പ്രമുഖ കഥകളി ആശാനും പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നാട്യകേസരി കേശവ കുണ്ട്‌ലായര്‍ ശില്പശാലയില്‍ സോദാഹരണക്ലാസ്സ് നടത്തും. രാവിലെ മണി മുതല്‍ ഉച്ചവരെയാണ് പരിപാടി. കഥകളിയില്‍ താല്‍പര്യമുള്ള കലാസ്‌നേഹികള്‍ക്കും സോദാഹരണ ക്ലാസ്സില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവും.

രാജേന്ദ്രന്‍ പുല്ലൂര്‍
8089531675.

 

error: Content is protected !!