രാവണീശ്വരം :സിപിഐഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ:വി.പി പ്രശാന്ത് നഗറില്‍ സംഘടിപ്പിച്ച നാടന്‍ കലാമേള ഒരു നാടിന്റെ ആകെ ഉത്സവമായി മാറി. പൂരക്കളിയും മംഗലംകളിയും നാട്ടിപ്പാട്ടും നാടന്‍പാട്ട് തിരുവാതിരയും നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചപ്പോള്‍ പരിപാടി വീക്ഷിക്കാന്‍ നാടാകെ ഒഴുകിയെത്തി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ട് മത്സരത്തില്‍ ഏ ഗ്രേഡ് നേടിയ രാവണീശ്വരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മോണോ ആക്ട് മത്സരത്തില്‍ ഏ ഗ്രേഡ് നേടിയ ‘സദയ കൃഷ്ണനെയും നാടന്‍ പാട്ട് പരിശീലകന്‍ രവി വാണിയമ്പാറയും കെ പി സതീഷ് ചന്ദ്രന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം.കെ പി സതീഷ് ചന്ദ്രന്‍ നാടന്‍ കലാമേള ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ രാജേന്ദ്രന്‍ അധ്യക്ഷതനായി. ജില്ലാ സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ വി.വി രമേശന്‍,പാര്‍ട്ടിഏരിയ കമ്മിറ്റി അംഗങ്ങളായ എം പൊക്ലന്‍, കെ. സബിഷ് , പി. കൃഷ്ണന്‍, പി.എ ശകുന്തള , ഒ മോഹനന്‍, ടി. ശശിധരന്‍, എം.ജി പുഷ്പഎന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി രാജന്‍ സ്വാഗതവും പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ കെ. ശശി നന്ദിയുംപറഞ്ഞു.
നാടന്‍ കലാമേള നാടിന്റെ ഉത്സവമായി
