കാഞ്ഞങ്ങാട് : ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ എസ്.ടി.യു)28-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് സര്‍വ്വീസ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കാസര്‍കോട് ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നാം തീയ്യതി ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളി ടെര്‍മില്‍ കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി അജിഞ്ഞ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ കേരള ബേങ്ക്, എ.കെ എസ്.ടി.യു, എക്‌സൈസ്, ഹെല്‍ത്ത് , കോടതി, സര്‍വേ കെ.എസ്.ഇ.ബി വിദ്യാഭ്യാസ വകുപ്പ്, റവന്യൂ, കെ.പി.എസ്.ടി എ , ജല വകുപ്പ്, കേന്ദ്ര സര്‍വ്വകലാശാല ടീച്ചുകള്‍മാറ്റുരയ്ക്കും.
എ.കെ എസ്.ടി.യു സംസ്ഥാന സമ്മേളനം: ജില്ലാതല ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് ഒന്നിന്
