നീലേശ്വരം താലൂക്കിന്റെ ആസ്ഥാനം ചെറുവത്തൂരില്‍ വേണം 

കാഞ്ഞങ്ങാട് :ഹൊസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് നീലേശ്വരം താലൂക്ക് അനുവദിക്കുകയാണെങ്കില്‍ താലൂക്ക് ആസ്ഥാനം ചെറുവത്തൂരില്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് (എസ് )ജില്ലാ പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ ആവശ്യപ്പെട്ടു. നീലേശ്വരം താലൂക്കിന്റെ ഉപഭോക്താക്കള്‍ ആയ പഞ്ചായത്തുകളായ ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, വലിയപറമ്പ ചീമേനി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യം ചെറുവത്തൂരിലേക്കാണ്.. കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് താലൂക്ക് ആസ്ഥാനം മാറിയത് കൊണ്ട് ജനങ്ങള്‍ക്ക് യാത്രയിലോ മറ്റ് ഒരു കാര്യത്തിലും ഗുണമുണ്ടാകില്ല എന്നും രതീഷ് പുതിയപുരയില്‍ പറഞ്ഞു. പുതിയ താലൂക്ക് കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകണമെങ്കില്‍ ചെറുവത്തൂര്‍ ആസ്ഥാനമായി താലൂക്ക് ആസ്ഥാനം വരണമെന്ന് രതീഷ് പുതിയപുരയില്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്നും രതീഷ് പുതിയപുരയില്‍പറഞ്ഞു.

error: Content is protected !!