പുസ്തകവണ്ടി ‘ബുക്ക് കഫെ’ ഉദ്ഘാടനവും, വിനു വേലാശ്വരത്തിന്റെ പുസ്തക പ്രകാശനവും ഫെബ്രുവരി 2ന്; പുസ്തക പ്രകാശനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്യും;  ‘ബുക്ക് കഫെ’ എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാട്, രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്ന് പുസ്തക പ്രേമികള്‍ക്കായി തുറന്ന് കൊടുക്കും

കാഞ്ഞങ്ങാട്: രാജ്യത്തെവിടെയായാലും, ആവശ്യപ്പെടുന്ന ഏത് പുസ്തകവും ലഭ്യതക്കനുസരിച്ച്, പരമാവധി വേഗത്തില്‍ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമാണ് പുസ്തകവണ്ടി. വായനയെ ജനകീയമാക്കുക എന്ന സദുദ്ദേശത്തോടെ നബിന്‍ ഒടയഞ്ചാല്‍, ജയേഷ് കൊടക്കല്‍ എന്നീ യുവാക്കളാണ് പുസ്തകവണ്ടിയുമായി വായനക്കാരിലേക്കെത്തുന്നത്.  കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി പുസ്തക വില്‍പ്പന രംഗ ത്ത് സജീവമായ പുസ്തകവണ്ടിയുടെ ബുക്ക് കഫെ ഉദ്ഘാടനം ഫെബ്രുവരി 2-ന് വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് നടക്കും. വായനക്കാരുടെയും സൗഹൃദങ്ങളുടെയും നിര്‍ലോഭമായ പിന്തു ണയാല്‍ പുസ്തക പ്രസാധന രംഗത്തും തുടക്കം കുറിച്ച പുസ്തകവണ്ടി പബ്ലിക്കേഷന്‍സിന്റെ നാലാമത്തെ പുസ്തകമാണിത്.
ഇരുണ്ടതും അനിയന്ത്രിതവുമായ ജീവിതത്തിന്റെ അഗാധമായ കുത്തൊഴുക്കില്‍ നിന്നും ഏതാനും സുഹൃത്തുക്കളുടെ പിന്തുണയാല്‍ കര കയറി വായനയുടെയും എഴുത്തിന്റെയും ലഹരിയിലേക്കെത്തപ്പെട്ട വിനു വേലാശ്വരത്തിന്റെ ‘വെയില്‍രൂപങ്ങള്‍’ എന്ന ആദ്യ കവിതാസമാഹാരമാണ് പുസ്തകവണ്ടി പബ്ലിക്കേഷന്‍സിലൂടെ വായനക്കാരിലേക്കെത്തുന്നത്. കാഞ്ഞങ്ങാട് പഴയ കൈലാസ് തിയ്യേറ്ററിന് എതിര്‍വശത്തായാണ് പുസ്തക വണ്ടിയുടെ പുസ്തകശാലയായ ബുക്ക് കഫെ ഒരുക്കിയിട്ടുള്ളത്.

എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാട്, രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്ന് ‘ബുക്ക് കഫെ’ പുസ്തകപ്രേമികള്‍ക്കായി തുറന്ന് കൊടുക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ്, വിനു വേലാശ്വരത്തിന്റെ ‘വെയില്‍ പങ്ങള്‍’ പ്രകാശനം ചെയ്യും.  ഹരി നോര്‍ത്ത് കോട്ടച്ചേരി പുസ്തകം ഏറ്റുവാങ്ങും. പി.കെ ഭാഗ്യലക്ഷ്മി പുസ്തകപരിചയം നടത്തും. സി.പി ശുഭ അധ്യ ക്ഷത വഹിക്കും. ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ യുവ കഥാകൃത്ത് മൃദുല്‍ വി.എം., വാര്‍ത്താവായനയിലൂടെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയ എം.ജി.വേദിക, നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ വളര്‍ന്നു വരുന്ന എഴുത്തുകാരി ശിവദ കൂക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പുസ്തകവണ്ടി പ്രതിനിധി നബിന്‍ ഒടയഞ്ചാല്‍ ആമുഖ ഭാഷണം നടത്തുന്ന പരിപാടിയില്‍ ചന്ദ്രു വെള്ളരിക്കുണ്ട് നന്ദിഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. കാഞ്ഞങ്ങാട് പ്രസ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി പി ശുഭ, നബിന്‍ ഒടയംഞ്ചാല്‍, ജയേഷ് കൊടക്കല്‍ ,വിനു വേലാശ്വരം, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!