ചെറുവത്തൂര്‍: പോലീസിന്റെ അന്വേഷണം വഴി തെറ്റിക്കുന്ന രീതിയില്‍ തെറ്റായ പരാതി അയക്കുന്ന യുവാവിന് എതിരെ കേസ്. കൈക്കോട്ട് കടവ് സ്വദേശിയും പ്രവാസിയുമായ കടവത്ത് അബ്ദുള്ളക്കെ (32) തിരെയാണ് കേസ്. ചന്തേര പോലീസാണ് കേസെടുത്തത്.
പ്രവാസിയായ ഇയാള്‍ വിദേശത്ത് നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കുകയെന്ന ഉദ്ദേശത്തോടെ നിരന്തരം മനപൂര്‍വം തെറ്റായ പരാതി അയച്ചിരുന്നു. പരാതികള്‍ പോലീസ് അന്വേഷണത്തില്‍ തീര്‍ത്തും വ്യാജമാണെന്ന് മനസ്സിലാക്കുകയും ഇതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി ബാബു പെരിങ്ങോത്തിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുമായിരുന്നു.
തെറ്റായ പരാതി അയക്കുന്ന പ്രവാസിക്കെതിരെ കേസ്
