മെട്രോ കപ്പ് : ഗോള്‍രഹിത സമനില : മൊഗ്രാല്‍ പുത്തൂര്‍ സെമി ഫൈനലില്‍; ഇന്നത്തെ മത്സരം മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ജീന്‍സസ് ബല്ലാകടപ്പുറം ( യൂറോ സ്‌പോര്‍ട്ടിങ് പടന്ന ) ഫ്രെണ്ട്‌സ് പൊവ്വല്‍ (മെര്‍മെര്‍ ഇറ്റാലിയ സാബാന്‍ കോട്ടക്കല്‍ )

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റില്‍ വിഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍ (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) റോയല്‍ സ്റ്റാര്‍ മുട്ടുന്തല (കെ എംജി മാവൂര്‍ ) തമ്മിലുള്ള മത്സരം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരു ടീമും മത്സരിച്ച പോരാട്ടമായിരുന്നു. ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത് . തുടര്‍ന്ന് പെനാല്‍റ്റിയിലൂടെ മൊഗ്രാല്‍ പുത്തൂര്‍ സെമി ഫൈനലില്‍ കടന്നു. ഇരു ടീമികളും നിരവധി മികച്ച ഗോളവസരങ്ങള്‍ തുറന്നെങ്കിലും നിര്‍ഭാഗ്യം വിലങ്ങുതടിയാവുകയായിരുന്നു. ഒന്നാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധ്യമായില്ല.

രണ്ടാം പകുതിയിലാണ് ഇരു ടീമുകളും മിന്നും പ്രകടനം കാഴ്ചവെച്ചത്. മുട്ടുന്തല മൂന്നും മൊഗ്രാല്‍ പുത്തൂര്‍ രണ്ടും സുവര്‍ണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. കളിയുടെ അവസാനം 58-ാം മിനിറ്റില്‍ മുട്ടുന്തല മറ്റൊരു സുവര്‍ണാവസരം കൂടി നഷ്ടപ്പെടുത്തി. സഹ താരം വലതുവശത്തുനിന്ന് നല്‍കിയ പന്ത് നിയന്ത്രിക്കാന്‍ കൂടെയുള്ള താരത്തിന് സാധിച്ചില്ല താരത്തിന്റെ ദുര്‍ബലമായ ഷോട്ട് മൊഗ്രാല്‍ ഗോളി രക്ഷപ്പെടുത്തി. പിന്നാലെ എക്‌സ്ട്രാ മിനിറ്റില്‍ മുട്ടുന്തലയെ ഞെട്ടിച്ച് മൊഗ്രാല്‍ താരം പന്ത് വലയിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഓഫ്‌ലൈന്‍ ഫ്‌ളാഗ് ഉയര്‍ത്തിയിരുന്നു. പിന്നാലെ വാര്‍ പരിശോധനയില്‍ മൊഗ്രാല്‍ താരം മുട്ടുന്തല ഗോളിക്കടുത്തും ഓഫ്‌സൈഡ് പൊസിഷനിലുമായത് കണക്കിലെടുത്ത് ഗോള്‍ നിഷേധിച്ചു. മിനിറ്റുകളോളമെടുത്ത വാര്‍ പരിശോധനയ്ക്ക് ശേഷമാണ് മൊഗ്രാലിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടത്. അച്ചടക്ക നടപടിയില്‍ ഈ മത്സരത്തില്‍ ഇരു ടീമിലെ താരങ്ങള്‍ക്കും ആറ് മഞ്ഞ കാര്‍ഡുകളാണ് റഫറി ഉപയോഗിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ താരം അലി മികച്ച കളിക്കാരനായി. ഇന്നത്തെ മത്സരം മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ജീന്‍സസ് ബല്ലാകടപ്പുറം ( യൂറോ സ്‌പോര്‍ട്ടിങ് പടന്ന ) ഫ്രെണ്ട്‌സ് പൊവ്വല്‍ (മെര്‍മെര്‍ ഇറ്റാലിയ സാബാന്‍കോട്ടക്കല്‍)

error: Content is protected !!