കാഞ്ഞങ്ങാട്:തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 5000 രൂപ ആക്കണമെന്നും, കാഞ്ഞങ്ങാട് ടൗണില്‍ നിത്യവും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പട്ടണത്തില്‍ ഫുട്ട് ഓവര്‍ സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് കെ ശശിധരന്‍അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ കുഞ്ഞമ്പു,ട്രഷറര്‍ കെ രാധാകൃഷ്ണന്‍, മുന്‍ജില്ലാ സെക്രട്ടറി വി.കുഞ്ഞിരാമന്‍, കെ ഇന്ദിര എന്നിവര്‍ സംസാരിച്ചു.
ഏരിയാസെക്രട്ടറി കെ ലത സ്വാഗതവും ബി മോഹനന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ കെ.ശശിധരന്‍(പ്രസിഡണ്ട്), ബി.മോഹനന്‍ (വൈസ് പ്രസിഡണ്ട്), കെ ലത(സെക്രട്ടറി), സി ശൈലജ(ജോ: സെക്രട്ടറി),വി എം ബാലകൃഷ്ണന്‍നായര്‍ (ട്രഷറര്‍)
തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 5000 രൂപ ആക്കുക: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍
