അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റേഷന്‍ കടയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

മാവുങ്കാല്‍:കെ പി സി സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി റേഷന്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിന്റെ ഭാഗമായി അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂലക്കണ്ടം റേഷന്‍ ഷോപ്പിന് മുന്നില്‍ ധര്‍ണ നടത്തി.

റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ മുഴുവനായും ലഭ്യമാക്കാത്തതിന്നെതിരെയാണ് ധര്‍ണ നടത്തിയത്.
ധര്‍ണ സമരം മണ്ഡലം പ്രസിഡന്റ് കുഞ്ഞിരാമന്‍ എക്കാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉല്‍ഘാടനം ചെയ്തു, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി വി സുരേഷ് മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍ ആയ ശ്രീനിവാസന്‍ മടിയന്‍, കുഞ്ഞിക്കണ്ണന്‍ കല്ലിങ്കാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു ബാബു, മുന്‍ മെമ്പര്‍മാരായ എം നാരായണന്‍, ബി രാമ കൃഷ്ണന്‍, വനിതാ ബാങ്ക് ഡയറക്ടര്‍മാരായ രേഷ്മ വിനു, ഉഷ പ്രഭാകരന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ആയ രാധാകൃഷ്ണന്‍ കാനത്തൂര്‍, എന്‍ വി ബാലചന്ദ്രന്‍ നായര്‍, കുഞ്ഞി കൃഷ്ണന്‍ കുറ്റിയാട്ട്, ബാലകൃഷ്ണന്‍ കിഴക്കുംകര, വിനു മൂലക്കണ്ടം, രാജു മൂലക്കണ്ടം, ഐ എന്‍ ടി യു സി ഭാരവാഹികളായ സുരേന്ദ്രന്‍ കാട്ടുകുളങ്ങര, പ്രിയേഷ് വിഷ്ണുമംഗലം, ചന്ദ്രന്‍ മൂലക്കണ്ടം, ചന്ദ്രന്‍ മാവുങ്കാല്‍, ഉണ്ണി മൂലക്കണ്ടം, വാര്‍ഡ് പ്രസിഡന്റ് എസ് കെ ബാലകൃഷ്ണന്‍, വാര്‍ഡ് സെക്രട്ടറി വിനോദ് മൂലക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതവും സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത്നന്ദിയുംപറഞ്ഞു

error: Content is protected !!