കാഞ്ഞങ്ങാട്: വ്യാപാരികളുടെ പ്രശ്‌നങ്ങളും,പ്രയാസങ്ങളും പരിഹരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വ്യാപാര മേഖലയിലെ കരുത്തുറ്റ സംഘടനയായ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കാഞ്ഞങ്ങാട് യൂണിറ്റ് വിഭജന കണ്‍വെന്‍ഷന്‍ നടന്നു. കാഞ്ഞങ്ങാട് ഈസ്റ്റ്,കാഞ്ഞങ്ങാട് വെസ്റ്റ്എന്നിങ്ങനെയാണ് വിഭജനം നടത്തിയത്.സമിതിഓഫീസില്‍ വച്ച് നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാംതരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും,കാഞ്ഞങ്ങാട് പട്ടണത്തിലെ പാര്‍ക്കിംഗ് സംവിധാനം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും,ഗതാഗത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ഫ്‌ലൈഓവര്‍ സ്ഥാ പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബി.മധുസൂദനന്‍ അധ്യക്ഷനായി. കെ വി സുകുമാരന്‍,ടി സത്യന്‍, കെ.വി.ദിനേശന്‍,സി. അനിത,മുഹമ്മദ് മുറിയനാവി, എം.ഗംഗാധരന്‍ രാജേഷ് കുറുന്തൂര്‍, കണ്ണന്‍ പപ്പായ, കെ കെ ബിജു എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി വി.എം.മനോജ് സ്വാഗതവും വി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കാഞ്ഞങ്ങാട്ഈസ്റ്റ് എം ഗംഗാധരന്‍(പ്രസിഡണ്ട്), ബേബി വര്‍ഗ്ഗീസ്, ഷബീര്‍ ഹസ്സന്‍ (വൈസ് പ്രസിഡണ്ടുമാര്‍),
ബി.മധുസൂദനന്‍(സെക്രട്ടറി), പി.പ്രമോദ്(ജോയിന്‍ സെക്രട്ടറി), ബാലകൃഷ്ണന്‍ ( ട്രഷറര്‍)
കാഞ്ഞങ്ങാട് വെസ്റ്റ് ടി.വി.സുനില്‍കുമാര്‍(പ്രസിഡന്റ്), വിനീഷ് നന്മ(വൈസ് പ്രസിഡന്റ്), മനോജ് കരുവളം(സെക്രട്ടറി),
പി.പ്രഭാകരന്‍(ജോയിന്റ്‌സെക്രട്ടറി), സോണിജോസഫ്(ട്രഷറര്‍).
