കാസര്‍കോട്: കുമ്പള ആരിക്കാടി ഹനുമാന് ക്ഷേത്രത്തിനു പിറകിലായി മുസ്ലിം ലീഗിന്റെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിധിക്ക് വേണ്ടി കിണറിനകത്ത് ഇറങ്ങി കുഴിച്ചത് ഇന്ത്യന്‍ ഭരണഘടന യേയും ഹൈന്ദവ ക്ഷേത്രത്തെയും അപമാനിക്കുകയാണെന്ന് ഹിന്ദു ഐക്യ വേദി ജില്ലാ സമിതി അഭിപ്രായപ്പെട്ടു. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടികോട്ട ഇക്കേരി നായ്ക്കന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കോട്ടയാണ് ഇവിടെയാണ് ഹനുമാന് ക്ഷേത്രം നിലനില്‍ക്കുന്നത് ഇതിനടുത്തയാണ് ഈ കൃത്യം നടന്നത് പുരാവസ്തു വകുപ്പ് വളരെ ഗൗരവത്തോടെ ഇത് കാണണമെന്നും ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജി അഭിപ്രായപ്പെട്ടു. കൃത്യം നടത്തിയവര്‍ക്കെതിരെ സംസ്ഥാന പുരാവസ്തു വകുപ്പ് എത്രയും പെട്ടന്ന് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ഹിന്ദു ഐക്യ വേദി ഇതിനെതിരെ ജനകീയ പ്രക്ഷോഭം തീര്‍ക്കുമെന്നും ഹിന്ദു ഐക്യ വേദി ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ്ന്റെ നേതൃത്വത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഗോപാല കൃഷ്ണന് തച്ചങ്ങാട്,ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുളിയാര്‍, പത്ര പ്രവര്ത്തകന് നാരായണ ചമ്പലത്തിമാര് ജില്ലാ വൈസ് പ്രസിഡന്റ് ഉദയഗിരി രാമ ഗുരുസ്വാമി ,മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് സുരേഷ് ശാന്തിപ്പള്ള, പ്രേം കിഷോര്‍ എന്നിവര്‍ കോട്ടസന്ദര്ശിച്ചു.
ഇന്ത്യന്‍ ഭരണഘടനയേയും ഹൈന്ദവ ക്ഷേത്രത്തെയും അപമാനിക്കുകയാണെന്ന് ഹിന്ദു ഐക്യ വേദി
