സ്വതന്ത്രകര്‍ഷക സംഘം നേതാക്കളെ ആദരിച്ചു; ആദരച്ചടങ്ങ് സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അരനുറ്റാണ്ടിലേറെക്കാലം മുസ്ലിംലീഗിന്റെയും സ്വതന്ത്ര കര്‍ഷക സംഘത്തിന്റെയും നേതൃനിരയിലും പൊതു പ്രവര്‍ത്തനരംഗത്തും സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച് അസുഖം കാരണം വീടുകളില്‍ വിശ്രമിച്ച് വരുന്ന മുതിര്‍ന്ന നേതാക്കളായ തുരുത്തി കെ മുഹമ്മദ് ഷാഫി ഹാജിയേയും സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജിയേയും സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. ഷാഫി ഹാജിയുടെ വെള്ളാപ്പിലെ വീട്ടുമുറ്റത്ത് നടന്ന ആദരച്ചടങ്ങ് സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ അബൂബക്കര്‍ ഹാജി എടനീര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പാലാട്ട് ഇബ്രാഹിം സ്വാഗതം പറഞ്ഞു.

സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി എന്നിവര്‍ ഉപഹാരങ്ങളും ഷാളുകളും നല്‍കി മുഹമ്മദ് ഷാഫി ഹാജി യെയും സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി യെയും ആദരിച്ചു.
ചടങ്ങില്‍ ലോ യേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.ടി.പി കരീം, സ്വാതന്ത്ര കര്‍ഷക സംഘം ജില്ലാ ഭാരവാഹികളായ ഹസന്‍ നെക്കര, എ ആര്‍ ഹമീദ്, മുഗു അബ്ദുല്ല, അബ്ബാസ് ബന്താട്, എം.എസ് ശുക്കൂര്‍, യു.സി മുഹമ്മദ് കുഞ്ഞി, ബി.സി.എ റഹ്‌മാന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ആക്ടിംഗ് പ്രസിഡന്റ് റഷീദ് ഹാജി, എ.കെ യൂസുഫ്, ഏ.ജി.സി മുസ്തഫ, മൊയ്തീന്‍ കുട്ടി, യു.പി.സി ഹമീദ്,യു.പി.സി ഹമീദലി, ഏ.ജി.സി അമീറലി, ഏ.ജി.സി മുഹമ്മദലി, ആയിറ്റി ഹമീദ് സംബന്ധിച്ചു.

error: Content is protected !!