പാലക്കുന്ന് ‘ ശബരിമല യാത്രയ്ക്കിടെ ഒപ്പമുള്ളയാളുടെ സഞ്ചിയില്‍ കള്ളനോട്ട് തിരുകി പകരം ഒറിജിനല്‍ കറന്‍സി തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. മാങ്ങാട് ബാലഗോപാല ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന കെ. കിഷോര്‍ കുമാറി(42) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 17ന് തൃക്കണ്ണാട് നിന്ന് കാല്‍നടയായി ശബരിമലയിലേക്കു പോയ 14 അംഗ സംഘം ഈ മാസം 3നാണ് തിരിച്ചെത്തിയത്. യാത്രാസംഘത്തില്‍പ്പെട്ട എരോല്‍ സ്വദേശി ഇല്ലത്ത് വളപ്പില്‍ വിനോദ് ശബരിമലയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പാലക്കുന്നിലെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കടയില്‍ നല്‍കിയ 500ന്റെ നാല് നോട്ടുകള്‍ കള്ളനോട്ടാണെന്ന കടയുടമയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ കൈവശം കള്ളനോട്ട് എങ്ങനെ എത്തി എന്നതു സംബന്ധിച്ച് വിനോദിന് ധാരണയുണ്ടായിരുന്നില്ല. അന്വേഷണം വിനോദിന്റെ കൂടെ ശബരിമലയിലേക്ക് പോയ വരെ കേന്ദ്രീകരിച്ചായി. സംഘത്തിലെ 13 പേരെയും ചോദ്യം ചെയ്തുവെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍ 4 മാസം മുന്‍പ് മംഗളൂരു പോലീസ് കള്ള നോട്ടുകളും അച്ചടിയന്ത്രവും പിടി കൂടിയ കേസില്‍ അറസ്റ്റിലായ ബോവിക്കാനം മല്ലത്തെ വിനോദ് എന്നയാള്‍ ശബരിമലയില്‍ പോയ സംഘത്തിലെ കിഷോര്‍ കുമാറിന്റെ ഭാര്യയുടെ സഹോദര നാണെന്ന് പോലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം കി ഷോര്‍കുമാറിലേക്കു നീങ്ങി.
ചോദ്യം ചെയ്യലില്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും കിഷോര്‍ കുറ്റം സമ്മതി ക്കുകയായിരുന്നു. 500ന്റെ 7 നോട്ടുകള്‍ തിരുകി കയറ്റിയതിനു ശേഷം ഒറിജിനല്‍ എടുക്കു കയായിരുന്നുവെന്ന് കിഷോര്‍ കുമാര്‍ മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് വിനോദിന്റെ മല്ലത്തെയും കിഷോര്‍ കുമാറിന്റെ മാങ്ങാട്ടെയും വീട്ടില്‍ പരിശോധന നടത്തി. നോട്ട് അടിക്കുന്ന യന്ത്രവും നോട്ടുകളും സെപ്റ്റിക് ടാങ്കില്‍ ഒളിപ്പി ച്ചതായി വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തുറന്നു നോ ക്കിയപ്പോള്‍ യന്ത്രത്തിന്റെ ചില ഭാഗങ്ങളും നോട്ടുകള്‍ നശിച്ച നി ലയിലും കണ്ടെത്തി. ശബരിമല യാത്രയ്ക്കിടെ ഭക്ഷണം കഴിക്കു മ്പോഴും മറ്റും ഇയാള്‍ നല്‍കിയ നോട്ടുകള്‍ കള്ളനോട്ട് ആകാമെന്ന സംശയം പോലീസിനുണ്ട്. കള്ളനോട്ട് കേസില്‍ മല്ലം സ്വദേശി വിനോദിനൊപ്പം കൊളത്തൂര്‍ സ്വദേശി പ്രിയേഷിനെയും പിടികൂടിയിരുന്നു. ഇരുവരും 3 മാസം മംഗളൂരു ജയിലില്‍ റിമാന്‍ഡിലായിരുന്നു. ബേക്കല്‍ ഡിവൈ എസ്പി വി.വി.മനോജ്, ഇന്‍ സ്‌പെക്ടര്‍ കെ.പി.ഷൈന്‍, എസ്‌ഐമാരായ മനോജ് കൊട്രച്ചാല്‍, ബാവ അക്കരക്കാരന്‍, എം .സതീശന്‍, എഎസ്‌ഐ എം. ശൈലജ, ഡ്രൈവര്‍ ഷിബിന്‍, സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ കെ.നാരായണന്‍ നാ യര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി.പ്രമോദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
