അംബേദ്കര്‍ പ്രതിമ അനാച്ഛാദനവും ഗാന്ധിമാവിന്‍ തൈ നടീലും നടന്നു

പെരിയ: ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ അനാച്ഛാദനകര്‍മ്മം കാസര്‍കോട് എം. പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ‘ഗാന്ധിമാവിന്‍ തൈ കാസര്‍കോട് ജില്ലയിലേക്ക്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കാസര്‍കോട് ജില്ല സബ്ജഡ്ജ് രുക്മ എസ്. രാജും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും ചേര്‍ന്ന് കോളേജ് ക്യാമ്പസില്‍ ഗ്രാഫ്റ്റ് ചെയ്ത് ഗാന്ധിമാവിന്‍ തൈ നട്ടുപിടിപ്പിച്ചു. അംബേദ്കറിന്റെയും ഗാന്ധിജിയുടെയും മൂല്യങ്ങളെ പുതുതലമുറയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷസ്ഥാനം വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ.ബാബുരാജ്, ട്രസ്റ്റ് മെമ്പര്‍ കബീര്‍ മെട്രോ, അംബേദ്കര്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ആര്‍. രാമസ്വാമി, അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സുനില്‍ കുമാര്‍, അംബേദ്കര്‍ ട്രസ്റ്റ് പി.ആര്‍.ഒ. സി. മുഹമ്മദ്കുഞ്ഞി, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി സാവിത്രി, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വി അശ്വതി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ എന്‍.എസ്.എസ്. സ്‌പെഷ്യല്‍ അപ്രിസിയേഷന്‍ അവാര്‍ഡ് നേടിയ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് 67 പ്രോഗ്രാം ഓഫീസര്‍ സി. ഷിജിത്ത് ശില്പി ചിത്രന്‍ കുഞ്ഞിമംഗലം എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. സി. ഷിജിത്ത് സ്വാഗതവും ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ പി അഭിലാഷ് നന്ദിയുംപറഞ്ഞു.

error: Content is protected !!