തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേല്‍ക്കുന്ന പുല്ലൂരിലെ വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാരത്തായര്‍ക്ക് സ്‌നേഹാദരവ് നല്‍കി

പുല്ലൂര്‍: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേല്‍ക്കുന്ന പുല്ലൂര്‍ ഗോശാല വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാരത്തായര്‍ക്ക് പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡും നാട്ടുകാരും ചേര്‍ന്ന് സ്‌നേഹാദരവ് നല്‍കി. ക്ഷേത്രം ഊരാളര്‍ നാരായണ കര്‍ത്തായര്‍ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ഗോശാല വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാര തായര്‍ക്ക് സ്‌നേഹാദരവ് നല്‍കി. ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ബി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.വി. നാരായണന്‍ ആദരഭാഷണം നടത്തി. എ. കൃഷ്ണന്‍, വി.കൃഷ്ണന്‍, പി. സുജാത, ഡോക്ടര്‍ ബീന, രാജേന്ദ്രന്‍ പുല്ലൂര്‍, വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഗോശാല വിഷ്ണു സുബ്രഹ്‌മണ്യ പണ്ടാര തായര്‍ സ്‌നേഹാദരവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. ചന്തു കുഞ്ഞി സ്വാഗതവും പി. കുമാരന്‍ നന്ദിയും പറഞ്ഞു

error: Content is protected !!