ഏച്ചിക്കാനം: കരക്കക്കാല്‍ ശ്രീമൂനജ്ജന്‍ കരീംചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പഞ്ചുരുളിയമ്മ ദേവസ്ഥാന നിര്‍മ്മാണ- ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു.സംപൂജ്യ സ്വാമി ധര്‍മ്മ ചൈതന്യ ശങ്കരമഠം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കാനത്തില്‍ കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു ഡോ.എ സി പത്മനാഭന്‍ നമ്പ്യാര്‍, ചാത്തുക്കുട്ടി നായര്‍, കേളു മണിയാണി , പി.കെ നാരായണന്‍, എ സി വേണുഗോപാലന്‍ നമ്പ്യാര്‍, കൊരവില്‍ കുഞ്ഞിരാമന്‍, കൃഷ്ണന്‍ കാരണവര്‍, ബാലകൃഷ്ണന്‍ കലയപ്പാടി എന്നിവര്‍ സംസാരിച്ചു. പിഡബ്ല്യുഡി എന്‍ജിനീയര്‍ പി.കെ നാരായണന്‍ കോട്ടപ്പാറ (ചെയര്‍മാന്‍), വി.വിജയകുമാര്‍ (ജനറല്‍ കണ്‍വീനര്‍) തുടങ്ങി 101 അംഗ കമ്മിറ്റി രൂപികരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കൃഷ്ണന്‍ സ്വാഗതവും നിര്‍മ്മാണ ആഘോഷ കമ്മിറ്റി ട്രഷറര്‍ കെ സി മോഹനന്‍ നന്ദിയും പറഞ്ഞു. കട്ടിളവെപ്പ് കര്‍മ്മം ഫെബ്രുവരി25ന്നടക്കും.
