കാഞ്ഞങ്ങാട് : ഭക്ഷ്യാവകാശങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉറപ്പുവരുത്തണമെന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ പോലും കാറ്റില്‍ പറത്തി പാവങ്ങളുടെ കണ്ണീരില്‍ ആനന്ദം കണ്ടെത്തുന്ന പിണറായി സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രങ്ങളെ ‘ഇല്ല’ വിതരണ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ കുറ്റപ്പെടുത്തി. ഭക്ഷ്യധാന്യങ്ങളില്ലാത്ത ഇടമായി റേഷന്‍ കടകളെ മാറ്റിയതിനെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം നീലേശ്വരത്തെ പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എറുവാട്ട് മോഹനന്‍ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മഡിയന്‍ ഉണ്ണികൃഷ്ണന്‍ കെ.എം. ശ്രീജ, സി. വിദ്യാധരന്‍.കെ. പി. വിനോദ് എന്നിവര്‍പ്രസംഗിച്ചു.
പിണറായി സര്‍ക്കാര്‍ പൊതുവിതരണ കേന്ദ്രങ്ങളെ ‘ഇല്ല’ വിതരണ കേന്ദ്രങ്ങളാക്കി മാറ്റി : കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍
