കൊളവയല്‍ മുസ്ലിം ലീഗ് ഹരിത നൗക ഹൗസ് ബോട്ട് മീറ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കൊളവയല്‍ മേഖല മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുള്ള ഹരിത നൗക ഹൗസ് ബോട്ട് മീറ്റ് സംഘടിപ്പിച്ചു. കെഎംസിസി നേതാവ് ഉസ്മാന്‍ ഖലീജ് അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് വൈവിധ്യമാര്‍ന്ന ചിന്തകളും അറിവി?ന്റെ ഉറവിടങ്ങളും ഉല്ലാസവുമായി മാറി.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കളിക്കാനും രസിക്കാനുമായി കളികളും മല്‍സരങ്ങളും. അറിവും ആശയങ്ങളും കൈമാറി ഒട്ടനവധി പരിശീലന പരിപാടികളും. നാടന്‍ കളികളും, പാട്ടുകളും ക്വിസ് മത്സരവും ട്രെയ്‌നിങ്ങും, രാഷ്ട്രീയ പഠന ക്ലാസും ക്യാമ്പിന് മാറ്റ് കൂട്ടി. ഇബ്രാഹിം പള്ളങ്കോട് ക്ലാസിന് നേതൃത്വം നല്‍കി. മുസ്തഫ കൊളവയല്‍ സ്വാഗതം പറഞ്ഞു. എ.പി ഉമ്മര്‍, ബഷീര്‍ ചിത്താരി, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,നദീര്‍ കൊത്തിക്കാല്‍, ജംഷീദ് ചിത്താരി, ആയിഷ ഫര്‍സാന, മുഹമ്മദ് കുഞ്ഞി പി കെ,
ഷംസുദ്ദീന്‍ കൊളവയല്‍ ഹംസ സി എച്ച്, കരീം കൊളവയല്‍ , മന്‍സൂര്‍ പി പി തുടങ്ങിയവര്‍ സംസാരിച്ചു

error: Content is protected !!