പെണ്‍കൂട്ടായ്മയുടെ കരുത്തില്‍ ‘വേട്ട’ നാളെ അരങ്ങിലെത്തും

കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ ഐ സി ഡി എസിലെ 13 അങ്കണ്‍വാടി ടീച്ചര്‍മാരും ഐ സി ഡി എസ് സൂപ്പര്‍വൈസറും അരങ്ങിലെത്തുന്ന വേട്ട-തെരുവ് നാടകം 29 ന് അരങ്ങേറും. ശൈശവവിവാഹം മണ്‍ മറഞ്ഞുപോയ ഒരധ്യായമാണ്. പക്ഷെ പഴയ കാലത്തിന്റെ ജീര്‍ണ്ണതകളെ പൊടി തട്ടിയെടുത്ത് പുതിയ രൂപത്തില്‍ പ്രതിഷ്ഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആള്‍ ദൈവങ്ങള്‍ക്കും അതിന് ചൂട്ട് പിടിക്കുന്നവര്‍ക്കും ഒരു താക്കിതായി. ലഹരിയുടെയും മൊബൈലിന്റെയും വലയില്‍ കുരുങ്ങുന്ന കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പായി കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഐ സി ഡി എസ് കലാ സംഘം അവതരിപ്പിക്കുന്ന ‘വേട്ട ‘ തെരുവ് നാടകമാണ് അരങ്ങിലെത്താന്‍ ഒരുങ്ങുന്നത്.

ഐ സി ഡി എസ് സുപ്പര്‍വൈസര്‍ നീതുകെ ബാലന്‍ , പി.ഗീത, എന്‍. നളിനി . ദീപാ ചന്ദ്രന്‍ . വി. രുഗ്മിണി, രാധാവിജയന്‍ , എന്‍ ലീല , പ്രേമ .വി.വി, തങ്കം, ശ്രീകല പ്രകാശ്,പി.സുജാത, സുപ്രഭ , എ കെ ബേബി,സുവര്‍ണ്ണിനി എന്നിവരാണ് അഭിനേതാക്കള്‍. 29 ന് കരിന്തളം ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് , ചായ്യോത്ത് ഗവ: ഹയര്‍ സെക്കന്റെ റിസ്‌ക്കൂള്‍ , കുമ്പളപ്പള്ളി കരിമ്പില്‍ ഹൈ സ്‌ക്കൂള്‍ ,പരപ്പ ഗവ: ഹയര്‍ സെക്കന്റെ റിസ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്.

error: Content is protected !!