കാഞ്ഞങ്ങാട് : രാജ് റെസിഡന്‍സിക്ക് സമീപം കഴിഞ്ഞ വെള്ളിയാഴ്ച ട്രേഡ് ഫെസ്റ്റിവലില്‍ വെച്ച് സ്വര്‍ണ്ണമാലകളഞ്ഞു കിട്ടി. കാഞ്ഞങ്ങാട് എച്ച് ആന്‍ഡ് സി സ്റ്റോറിലെ ഒഴിഞ്ഞവളപ്പിലെ ഷൈജുവിനാണ് സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. ഷൈജു അവിടെയുണ്ടായിരുന്ന ദീപാ ജ്വല്ലറിയുടെ സ്റ്റാളില്‍ എത്തിക്കുകയും ചെയ്തു. സ്വര്‍ണ്ണമാല ഇന്നലെ ദീപ ഗോള്‍ഡ് മാനേജര്‍ ജോണി ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ എത്തി ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദിപന്‍ കോതോളിക്ക് കൈമാറി. നഷ്ടപ്പെട്ടവര്‍ തെളിവുസഹിതംബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. 04672204229
