കുമ്പള ആരിക്കാടി ഹനുമാന്‍ കോട്ടയിലെ കവര്‍ച്ചാശ്രമം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കണം : എം.എല്‍ അശ്വിനി

കാസര്‍കോട് : അതിപുരാതനമായ ഹനുമാന്‍ ക്ഷേത്രം നിലനില്‍ക്കുന്ന ആരിക്കാടിയിലെ കോട്ടയിലെ കിണറില്‍ നിധിയുണ്ടെന്ന് കരുതി അതിക്രമിച്ച് കയറിയ മുസ്ലിം ലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷനുമായ മുജീബ് കമ്പാറിനും കൂട്ടാളികള്‍ക്കുമെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കണമെന്നും അശ്വിനി ആവശ്യപ്പെട്ടു.
ഇവര്‍ക്ക് മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നും അന്വേഷിക്കണം. ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളുമായി ഇയാള്‍ക്കും കൂട്ടാളികള്‍ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കണം. കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയത് ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്ര കവര്‍ച്ച കേസുകള്‍ അന്വേഷണം എങ്ങുമെത്താതെ ഇഴയുകയാണ്. ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാനഭരണകൂടവും പോലീസും സമ്പൂര്‍ണ്ണ പരാജയമാണ്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടന്റ് സ്ഥാനത്ത് നിന്നും ഉടന്‍ മുജീബ് റഹ്‌മാനെ നീക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്കുമെന്നും അശ്വിനി എം.എല്‍.പ്രതികരിച്ചു.

error: Content is protected !!