മെട്രോ കപ്പ്: ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കല്ലൂരാവിയെ തോല്‍പ്പിച്ച് കോട്ടപ്പുറത്തിന് വിജയം; ഇന്ന് ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറം (എസ് ഗ്രൂപ്പ് ചെര്‍പ്പുളശേരി ) ഗ്രീന്‍ സ്റ്റാര്‍ കുണിയ (അല്‍ മദീന ചെ ര്‍പ്പുളശേരി ) ഏറ്റുമുട്ടും

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെറ്റില്‍ ഇന്നലെ ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറം ( ഈസ ഗ്രൂപ്പ് ചെര്‍പ്പുളശേരി ) ബസാര്‍ ഗയ്സ് കല്ലൂരാവിയെ (കെ.ഡി.എസ് കിഴിശേരി )ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ബലാബല മത്സരം തന്നെയായിരുന്നു കാഴ്ച്ച വെച്ചത്. കോട്ടപ്പുറം രണ്ടും കല്ലൂരാവി ഒര് ഗോള്‍ വിധം നേടി. ഗ്രീന്‍ സ്റ്റാറിന്റെ വിത്സണ്‍ 21-ാം മിനിറ്റില്‍ ആദ്യമായി പന്ത് വലയിലാക്കി. 29-ാം മിനിറ്റില്‍ ആന്റണിയുടെ വക മറ്റൊരു ഗോള്‍ പിറന്നെങ്കിലും മിനിറ്റുകള്‍ക്ക് ശേഷം കല്ലൂരാവി യുടെ ബോണ്‍സണ്‍ മിന്നല്‍ വേഗതയില്‍ 30-ാം മിനിറ്റില്‍ ഗോള്‍ മടക്കി . രണ്ട് ഗോളുകള്‍ പിറന്ന രണ്ടാം പകുതിയില്‍ പൂര്‍ണമായും കോട്ടപ്പുറത്തിന്റെ ആധിപത്യമായിരുന്നു. 39-ാം മിനിറ്റില്‍ സഫീറും 48-ാം മിനിറ്റില്‍ ജിന്‍ഷാദുമാണ് കോട്ടപ്പുറത്തിന്റെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തിലെ മികച്ച കളിക്കാരനായി ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറത്തിന്റെ ആന്റണി അര്‍ഹനായി. ഇന്ന് ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറം ( എസ്സ ഗ്രൂപ്പ് ചെര്‍പ്പുളശേരി ) ഗ്രീന്‍ സ്റ്റാര്‍ കുണിയ (അല്‍ മദീന ചെ ര്‍പ്പുളശേരി)ഏറ്റുമുട്ടും

error: Content is protected !!