കാഞ്ഞങ്ങാട് : സംസ്ഥാന സീനിയര്‍ പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പ് ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളില്‍
പടന്നക്കാട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് കബഡി ടെക്‌നിക്കല്‍ കമ്മറ്റി, പടന്നക്കാട് ഷാര്‍ക്ക് ഫ്രണ്ട്‌സ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ് സംയുക്തമായിട്ടാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ജില്ലാ ചാമ്പ്യന്‍ഷിപ്പിലൂടെ സെലക്ട് ചെയ്ത ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. ഇവിടെ നിന്ന് സെലക്ട് ചെയ്യപ്പെടുന്ന സ്റ്റേറ്റ് ടീം ഫെബ്രുവരി 18 ഒറീസയില്‍ നടക്കുന്ന നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. 31ന് വൈകിട്ട് 6 മണിക്ക് ചാമ്പ്യന്‍ഷിപ്പിന് ആരംഭം കുറിക്കും. രാത്രി വിവിധ നാടന്‍ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി ഒന്നിന് രാവിലെ 9 മണിക്ക് രണ്ടാം ദിനത്തെ മല്‍സരംആരംഭിക്കും. രാത്രി 9 ന് സമാപനം നടക്കും.
പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജോയ് ജോസഫ്, ജനറല്‍ കണ്‍വീനര്‍ പവിത്രന്‍ ഞാണിക്കടവ്, കേരള സ്റ്റേറ്റ് കബഡി ടെക്‌നിക്കല്‍ ചെയര്‍മാന്‍ ജഗദീഷ് കുമ്പള,വര്‍ക്കിംങ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ പടന്നക്കാട് കേരള സ്റ്റേറ്റ് കബഡി ടെക്നിക്കല്‍ കമ്മിറ്റി സ്റ്റേറ്റ് മെമ്പര്‍ ടി വി ബാലന്‍,പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ജയരാജ് പടന്നക്കാട്, വര്‍ക്കിംങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വിജേഷ്
പടന്നക്കാട്, ക്ലബ് സെക്രട്ടറി കൃഷ്ണദേവ് പടന്നക്കാട്, സിനോജ് പടന്നക്കാട് , മഹേഷ് പടന്നക്കാട്, സന്തോഷ് പടന്നക്കാട്
എന്നിവര്‍ സംബന്ധിച്ചു.
