അശ്വിനി എം.എല്‍. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആയി ചുമതലയേറ്റു

കാസര്‍കോട് : മഹിളാ മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതിയംഗവും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്ത അശ്വിനി എംഎല്‍ ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റു. സംസ്ഥാന വരണാധികാരിയും പാര്‍ട്ടി വക്താവുമായ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ജില്ലാ വരണാധികാരിയും ബിജെപി സംസ്ഥാന സെക്രട്ടറിയും അഡ്വ. എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ രവീശ തന്ത്രി കുണ്ടാര്‍ പുതിയ പ്രസിഡന്റിന് ചുമതല കൈമാറി. കാസര്‍കോട് ബിജെപിയുടെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ പ്രസിഡന്റ് കൂടിയാണ് എം.എല്‍. അശ്വിനി . 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ 2,19,558 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥാനാര്‍ഥിയായി. മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, ദക്ഷിണ കന്നഡ ജില്ലാ അദ്ധ്യക്ഷന്‍ സതീഷ് കുമ്പാല, ദേശീയ കൗണ്‍സില്‍ അംഗം സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചര്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, മുന്‍ ജില്ലാ പ്രസിഡന്റ് കരുണാകരന്‍ മാസ്റ്റര്‍, വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
എ. വേലായുധന്‍ സ്വാഗതവും വിജയ കുമാര്‍ റൈനന്ദിയുംപറഞ്ഞു.ബാംഗ്ളൂർ നഗരത്തിൽ ഒരു ഇടത്തരം കുടുംബത്തിൽ ലക്ഷ്മൺ – രേവതി ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ഏറ്റവും മൂത്തവളായിട്ടാണ് അശ്വിനിയുടെ ജനനം. പത്താംക്ലാസിൽ ഡിസ്റ്റിംഗ്ഷനോടെ വിജയം, തുടർന്ന് സയൻസിൽ പ്രീഡിഗ്രി പഠനത്തിന് ശേഷം അകൗണ്ടിണ്ട് സോഫ്റ്റ്‌വെയറിൽ ഡിപ്ലോമ, മോണ്ടിസറി എഡ്യൂക്കേഷനിൽ ഡിപ്ലോമ എന്നിവ സ്വന്തമാക്കി. ബാംഗ്ളൂരിൽ ഉള്ള ബോറുക ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഓക്സ്ഫോഡ് ഇംഗ്ലീഷ് മീഡിയം എന്നീ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. തുടർന്ന് മഞ്ചേശ്വരം വോർക്കാടി സ്വദേശി പി.ശശിധരയുമായി വിവാഹം കഴിഞ്ഞ ശേഷം സെന്റ് മേരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നഴ്സറി ബ്ലോക്കിൽ അധ്യാപിക ആയി ജോലി ചെയ്തുവരവേയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. 2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തിൽ കടമ്പാർ ഡിവിഷനിൽ നിന്നും എൻഡിഎ സ്ഥാനാർഥി ആയി മത്സരിക്കുകയും 804 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു, തുടർന്ന് മുഴുവൻ സമയം പ്രവർത്തനത്തിന് വേണ്ടി അധ്യാപന ജോലി ഉപേക്ഷിക്കുകയായിരുന്നു. കടമ്പാർ ഡിവിഷനിൽ 40 ലക്ഷത്തോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നിലവിൽ നടത്തി കഴിഞ്ഞു. നാട്ടിലെ പ്രധാന ക്ഷേത്രമായ ശാരങ്ങ്ഗപാണി ക്ഷേത്രത്തിലെ മഹിളാവിഭാഗത്തിന്റെ അധ്യക്ഷ കൂടിയായി പ്രവർത്തിച്ചുവരുന്നു. മഹിളാമോർച്ച പ്രവർത്തനത്തിൻ്റെ ഭാഗമായി പതിമൂന്ന് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ഉത്തർപ്രദേശ് സർക്കാരിന്റെ വികസന നേട്ടങ്ങൾ പഠിക്കുന്നതിനു വേണ്ടി ഉത്തർപ്രദേശ് സർക്കാർ നിശ്ചയിച്ച ടീമിൽ ഇടം നേടി. ഗുജറാത്ത്, കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായി. 2024-ൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന മഹിളാ ജോയിൻ്റ് കോർഡിനേറ്റർ ആയും മുംബൈ നഗരത്തിലെ 6 ജില്ലകളുടെ തെരഞ്ഞെടുപ്പ് ഇൻ-ചാർജ്ജ് ആയും പ്രവർത്തിച്ച് മികച്ച പ്രകടനം കാഴ്ച്ച വെക്കുകയുണ്ടായി. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യം അശ്വിനി എം.എല്ലിനെ കൂടുതൽ ശ്രദ്ധേയയാക്കി. മഞ്ചേശ്വരം കൊഡ്ലമൊഗറുവിലാണ് വീട്. പി. ശശിധർ ആണ് ഭർത്താവ്. ജിതിൻ, മനസ്വി എന്നിവരാണ് മക്കൾ.

error: Content is protected !!