കാഞ്ഞങ്ങാട് : സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയത് മൂലം വികസനമുരടിച്ച് നില്‍ക്കുന്ന ജില്ലാ ഹോമിയ ആശുപത്രിയെ സംര ക്ഷിക്കണമൊന്നും കൈയേറിയ ഭൂമി കണ്ടെത്തി ആശുപത്രിയുടെ വികസനത്തിന് വിട്ടുകൊടുകുന്നതിനുള്ള നടപടി സ്വീകരണമെന്ന് സി.പി.ഐ കാഞ്ഞങ്ങാട് ടൗണ്‍ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആശ്യപ്പെട്ടു.
സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് മുതിര്‍ന്ന അംഗംകെ.വി ഗംഗാധരന്‍ പതാക ഉയര്‍ത്തി. വി. സുരേന്ദ്രന്‍ മാസ്റ്റര്‍ രക്തസാഷി പ്രമേയവും ചന്ദ്രശേഖരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം സി.കെ. ബാബുരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.വി ഗംഗാധരന്‍ അധ്യക്ഷന്‍ വഹിച്ചു. ജില്ലാഎസ്‌ക്യൂട്ടീവ് അംഗം കെ.വി. കൃഷ്ണന്‍ രാഷ്ട്രിയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി സി. രാധാകൃഷണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.കെ. വത്സലന്‍, എം തമ്പാന്‍, എന്‍ നാരായണന്‍, ടി.വി. സുശീല,കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു
പുതിയ സെക്രട്ടറിയായിഎം കുഞ്ഞി കണ്ണനെതെരഞ്ഞെടുത്തു.
സ്വകാര്യ വ്യക്തികള്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി വിട്ടുകൊടുക്കുക :സി.പി.ഐ
