പൊള്ളുന്ന അനുഭവങ്ങളാണ് അംബികാസുതന്‍ മാങ്ങാടിന്റെ കഥകളില്‍ കാണുന്നതെന്ന് കഥാകൃത്ത് വി.ആര്‍ സുധീഷ്

പുല്ലൂര്‍:ചുറ്റുപാടുകളില്‍ നിന്നും കണ്ടെടുക്കുന്ന പൊള്ളുന്ന അനുഭവങ്ങളാണ് അംബികാസുതന്‍ മാങ്ങാടിന്റെ കഥകളില്‍ കാണുന്നതെന്ന് കഥാകൃത്ത് വി.ആര്‍ സുധീഷ്. സഹജീവിയുടെ ഓരോ നോവും പകര്‍ത്തുമ്പോള്‍ സ്വയം അനുഭവിക്കുന്ന വൃഥയാണ് ആ കഥകളെ കാലാനുവര്‍ത്തിയായും കാലാതിവര്‍ത്തിയും ആക്കി മാറ്റുന്നത്.

വായനക്കാരുടെ മനസില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്‍മയുടേയും ആര്‍ദ്രത സൃഷ്ടിക്കാന്‍ അംബികാസുതന്‍ മാങ്ങാടിന്റെ കഥകള്‍ക്ക് സാധിക്കുന്നു. 2024 ലെ വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരം ഡോ.അംബികാസുതന്‍ മാങ്ങാട് രചിച്ച പുസ്തകവീട് എന്ന ചെറുകഥയ്ക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനമികവിനുള്ള സംസ്‌കൃതി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണം പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍ നിര്‍വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് രത്‌നാകരന്‍ മതിരമ്പാടി അധ്യക്ഷത വഹിച്ചു.ദിവാകരന്‍ വിഷ്ണുമംഗലം, രാജേന്ദ്രന്‍ പുല്ലൂര്‍, രവീന്ദ്രന്‍ രാവണേശ്വരം, എം.വി നാരായണന്‍, ഗോപി മാസ്റ്റര്‍, വി.എം മൃദുല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.ടി ശശി സ്വാഗതവും ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ വണ്ണാര്‍വയല്‍പറഞ്ഞു.

error: Content is protected !!