കാഞ്ഞങ്ങാട് : അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയങ്കരനായ കാരാട്ട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി തോടംചാലിന്റെ നാല്പത്തിയൊന്നാം ചരമദിനത്തില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. തോടംച്ചാല് പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ച്ചേര്‍ത്ത് പിടിച്ച് എല്ലാ മേഖലകളിലും നിറഞ്ഞ നിന്ന വ്യക്തിയായിരുന്നു രവി. രവിയുടെ പ്രവര്‍ത്തനപാടവം മാതൃകയാക്കി ഈ പ്രദേശത്ത് രവിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂട്ടായ പരിശ്രമത്തിലുടെ നമ്മുക്ക് സാധിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് കുടുംബ സഹായധനം അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയ്ക്കു കൈമാറി. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, യുഡിഎഫ്നിയോജക മണ്ഡലം കണ്‍വീനര്‍ സി. വി. ഭാവനന്‍, , ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി. ഒ. സജി, കെ. പി. ചിത്രലേഖ ബാലകൃഷ്ണന് മാണിയൂര്‍, സിജോ പി ജോസഫ്, കാനത്തില്‍ ഗോപാലന് നായര്‍, നൗഷാദ് കാളിയാനം, ബാലഗോപാലന് കാളിയാനം, ഷെരീഫ് കാരാട്ട്, കണ്ണന് പട്ളം, കുഞ്ഞികൃഷ്ണന് കക്കാണത്ത് മറ്റു കോണ്‍ഗ്രസ് നേതാക്കന്മാര് തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. തുടര്ന്ന്കുടുംബ സഹായധനം രവിയുടെ വീടിലെത്തി ഡിസിസി പ്രസിഡന്റ് പ്രസിഡന്റ് അമ്മയ്ക്ക്കൈമാറി
