കാഞ്ഞങ്ങാട് : ഇന്ത്യയുടെ 76 -ാംമത് റിപ്പബ്ലിക് ദിനം മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങള്‍ സ്മരിച്ചു കൊണ്ട്, നമ്മുടെ ഭരണഘടനയുടെ ആദര്‍ശങ്ങള്‍ എല്ലാവരും തുല്യരാകുന്ന ഒരു മെച്ചപ്പെട്ട രാഷ്ട്രത്തിനായി പരിശ്രമിക്കാന്‍ നമ്മെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ എന്ന് ബഷീര്‍ വെള്ളിക്കോത്ത് സന്ദേശത്തിലൂടെ പറഞ്ഞു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു.പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി. ഉമര്‍,പഞ്ചായത്ത് ട്രഷറര്‍ കെ. എം. മുഹമ്മദ് കുഞ്ഞി,വൈസ് പ്രസിഡന്റുമാരായ ഹസൈനാര്‍ മുക്കൂട്, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം. പി. നൗഷാദ്,പ്രവാസി ലീഗ് നേതാവ് ബഷീര്‍ കല്ലിങ്കാല്‍,പി.അബൂബക്കര്‍ ഹാജി, അഹമ്മദ് കപ്പണക്കാല്‍, ലത്തീഫ് ചിത്താരി, അസീസ് ചിത്താരി തുടങ്ങിയവര്‍സംബന്ധിച്ചു.
മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
