ദേശീയ സമ്മതിദായക ദിനം: പ്രചരണ ക്യാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ദേശീയ സമ്മതിദായക ദിനാ ചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃതത്തില്‍ യുവാക്കളെയും,പൊതുജനങ്ങളെയും,സമ്മതിദാനംനടത്തുന്നതിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി കാന്‍ഡില്‍ ലെറ്റ് വാക്ക് സംഘടിപ്പിച്ചു .ഹോസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കാഞ്ഞങ്ങാട് സബ് കലക്ടര്‍ പ്രദീക് ജെയ്ന്‍ ഐ. എ എസ് ഉദ്ഘാടനം ചെയ്തു .എ ഡി എം കെ . അഖില്‍ അദ്ധ്യക്ഷത വഹിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് സ്മൃതി മണ്ഡപം ചുറ്റി നെഹ്‌റു മൈതാനി വഴി സബ് കളക്ടര്‍ ഓഫിസ് പരിസരത്ത് കാന്‍ഡില്‍ ലെറ്റ് വാക്ക് അവസാനിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹോസ്ദുര്‍ഗ്ഗ് ഹയര്‍ സെക്കണ്ടറി സ്‌കുള്‍ നെഹ്‌റു കോളേജ് എന്‍ എസ് എസ്. വിദ്യാര്‍ത്ഥികളും റവന്യു ജീവനക്കാരും കാന്‍ഡില്‍ ലെറ്റ് മാര്‍ച്ചില്‍ അണി നിരന്നു .ബാന്റ് വാദ്യം ലെറ്റ് വാക്കിന് കെഴുപ്പേകി. ജില്ലയിലെ വിവിധ നിയോജക മണ്ഡലം വരാണാധികാരികള്‍ കാന്‍ഡില്‍ ലെറ്റ് മാര്‍ച്ചിന്നേതൃത്വംനല്‍കി.

error: Content is protected !!