പരപ്പ : റിപ്പബ്ലിക് ദിനത്തില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയന്റെ ഭാഗമായി നെരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം ഭഗവതി ക്ഷേത്രപരിസരം ശുചീകരിച്ച് ഡിവൈഎഫ് ഐ അട്ടക്കണ്ടം യൂണിറ്റിലെ യുത്ത് ബ്രിഗേഡ്. ഒരാഴ്ച കാലമായി ശ്രീ പെരട്ടൂര്‍ കുലോം ഭവതി ക്ഷേത്രത്തില്‍ കളിയാട്ട കാലമായിരുന്നു. പതിനായിരകണക്കില്‍ ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നദിജല പ്രവാഹം പോലെ ഒഴുകിഎത്തിയത്. കളിയാട്ടമഹോത്സവത്തിന് ശേഷം അമ്പല പരിസരങ്ങളില്‍ അവശേഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രവര്‍ത്തകര്‍ ഹരിതസേന അംഗങ്ങള്‍ക്ക് കൈമാറി. ഡിവൈഎഫ്‌ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും ബാനം മേഖല സെക്രട്ടറിയും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ എം വി ജഗനാഥ് ഉദ്ഘാടനംചെയ്തു.
നെരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം ഭഗവതി ക്ഷേത്ര പരിസരം ശുചീകരിച്ച് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്
