കാലിച്ചാനടുക്കം: സാന്‍ജോ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാര്‍ഷികാ ഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡീന മേരി എഎസ്എംഐ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. സുനീഷ് പുതുക്കുളങ്ങര, പഞ്ചായത്തംഗങ്ങളായ നിഷ അനന്തന്, പി. ഷീജ, വിന്‍സന്‍ഷ്യന്‍ ആശ്ര മം വൈസ് റെക്ടര്‍ റവ.ഡോ. ജോസ്
തയ്യില്‍, ഫറൂഖ് ജുമാമസ്ജിദ് ഖത്തീബ് മന്‍സൂര്‍ ഫൈസി മഠത്തില്ക്കുണ്ട്, ശാസ്താംപാറ ധര്മശാസ്തക്ഷേത്രം പ്രസിഡന്റ് പി. നാരായണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ശുഭ ഫ്രാന്‍സിസ് സ്വാഗതവും പിടിഎ പ്രസിഡന്റ് ബോബി ചെറിയാന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കൂടാതെ വിവിധ കലാ കായിക മല്‍സരങ്ങളില്‍ സബ് ജില്ല. ജില്ലാ സംസ്ഥാ തലത്തില്‍ പങ്കെടുത്തവര്‍ക്ക് മൊമന്റോയുംനല്കി.
കാലിച്ചാനടുക്കം സാന്‍ജോ സ്കൂള്‍ വാര്‍ഷികാഘോഷം
