ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരമായ ഇന്നലെ
റോയല്‍ സ്റ്റാര്‍ മുട്ടുന്തലക്ക് (കെ.എം.ജി. മാവൂര്‍ ) തട്ടുതകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഗ്രീന്‍ സ്റ്റാര്‍ കളനാടിനെ (എഫ്.സി. കൊണ്ടോട്ടി ) തകര്‍ത്തു വിട്ടു.
റോയല്‍ സ്റ്റാറിന് വേണ്ടി ഹസ്സന് ജൂനിയര്‍, ഫഹീം അലി, ദോസോ എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യപകുതിയില്‍ 21-ാം മിനിറ്റില്‍ ഹസ്സന് ജൂനിയറായിരുന്നു ഗ്രീന്‍ സ്റ്റാറിന്റെ പ്രതിരോധം പൊളിച്ച് പന്ത് വലയിലെത്തിച്ച് ആദ്യ ഗോള്‍ കുടുക്കിയത്. രണ്ടാം പകുതി 15-ാം മിനിറ്റില്‍ ഫഹീം അലിയുടെ ഷോട്ടും റോയല്‍ സ്റ്റാറിന് അനുകൂലമായി. മത്സരം തുടങ്ങിയത് മുതല്‍ കളിയിലുടനീളം ഗ്രീന്‍ സ്റ്റാര്‍ താരങ്ങള്‍ ഗോളിന് വേണ്ടിയുള്ള വേട്ടയായിരുന്നു. എന്തിരുന്നാലും റോയല്‍ സ്റ്റാറിന്റെ നിരന്തമായ ആക്രമണ ഭീഷണി ഗ്രീന്‍ സ്റ്റാറിനെ ഒരു നിമിഷം പോലും ആശ്വാസം കണ്ടെത്താന്‍ അനുവദിച്ചില്ല. ഇഞ്ച്വറി സമയത്തായിരുന്നു ദോസോയുടെ വക മൂന്നാം ഗോള്‍ വന്നത്. മികച്ച കളിക്കാരനായി റോയല്‍ സ്റ്റാറിന്റെ ഫഹീം അലി അര്‍ഹനായി. ഇന്നത്തെ മത്സരം ഗ്രീന്‍ സ്റ്റാര്‍ കോട്ടപ്പുറം ( ഈസ ഗ്രൂപ്പ് ചെര്‍പ്പുളശേരി ) ബസാര്‍ ഗയ്സ് കല്ലൂരാവി (കെ. ഡിഎസ്കിഴിശേരി)
