നീലേശ്വരം : നീലേശ്വരം മണ്ഡലം ബിജെപി പ്രസിഡന്റായി സാഗര്‍ ചാത്തമത്ത് ചുമതലയേറ്റു. രാജാസ് ഹൈസ്‌കൂളില്‍ നടന്ന മണ്ഡലം പ്രവര്‍ത്തന കണ്‍വെന്‍ഷനിലാണ് നിരവധി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും സാക്ഷിനിര്‍ത്തിക്കൊണ്ട് മുന്‍ പ്രസിഡന്റ് സി വി സുരേഷില്‍ നിന്നും സാഗര്‍ ചാത്തമത്ത് പ്രസിഡന്റ് ചുമതല ഏറ്റെടുത്തത്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം ബല്‍രാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നിയുക്ത ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി , ജില്ലാ ഐടി സെല്‍ കോഡിനേറ്റര്‍ എന്‍ ബാബുരാജ് , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് , കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍ അശോക് കുമാര്‍, ബി എസ് സംസ്ഥാന സമിതി അംഗം വി.വി.ബാലകൃഷ്ണന്‍, മഹിളമാര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയന്തി ജയരാജ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍ ചീമേനി സ്വാഗതവും സാഗര്‍ ചാത്തമത്ത് നന്ദിയും പറഞ്ഞു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയ ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ രാജ്യം എങ്ങും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആ വികസനം വേണ്ട രീതിയില്‍ കേരളത്തില്‍ എത്തിച്ചേരുന്നില്ല എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശാപമായി മാറുന്നത് ഇതിന് പരിഹാരം കാണുന്നതിനുവേണ്ടി കേരളത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്തി കേരളത്തിന്റെ അധികാരം പിടിച്ചെടുക്കുക എന്നതാണ് ഭാരതീയ ജനതാപാര്‍ട്ടി ലക്ഷ്യമെന്ന് അശ്വനി എം എല്‍ പ്രസ്താവിച്ചു ഇതിന് മുന്നോടിയായി വരുന്ന തൃതല പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ നീലേശ്വരം മണ്ഡലത്തില്‍ 20 വാര്‍ഡുകള്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സാഗര്‍ ചാത്തമത്തിന്റെ നേതൃത്വത്തില്‍ നടത്തുകയെന്നും കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
