എം എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് ; പ്രഖ്യാപനംനാളെ

കാസർകോട്: ബി ജെ പി കാസർകോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് എം എൽ അശ്വിനി ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചു. നാളെ രാവിലെ 11 മണിക്ക് നമ്മുടെ ജില്ലയുടെ വരണാധികാരി ഔദ്യോഗികപ്രഖ്യാപനം നടത്തും തുടർന്ന് സംസ്ഥാന – ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നിലവിലെ ജില്ലാപ്രസിഡൻ്റ് ചുമതല കൈമാറും. നിലവിൽ മഹിളാമോർച്ച ദേശീയ സമിതി അംഗമാണ് അശ്വിനി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലമെൻറ് മണ്ഡലത്തെ പ്രതിനിധീകരിച്ച് എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് കൂടിയാണ്.

error: Content is protected !!