ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ ഇന്നലത്തെ മത്സരത്തില്‍ റോയല്‍ സ്റ്റാര്‍ മുട്ടുന്തല (കെ.എം.ജി മാവൂര്‍ ) അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാലിനെ (അഭിലാഷ് എഫ്. സി. കുപ്പൂത്ത് ) ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയുടെ 21-ാം മിനുട്ടില്‍ റോയല്‍ സ്റ്റാറിന്റെ ജോണ്സണ് പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. അരയാല്‍ ബ്രദേര്‍സ് ഒന്നാം ഗോളിനരികെ എത്തിയെങ്കിലും പല അവസരങ്ങളും പാഴാക്കി സ്ക്കോര്‍ 1-0 തന്നെ തുടര്‍ന്നു. രണ്ടാം പകുതിയുടെ 21-ാം മിനിറ്റില്‍ റോയല്‍ സ്റ്റാര്‍ താരം ഹസ്സന് ജൂനിയറിന്റെ വക മറ്റൊരു ഗോള്‍ വലയില്‍ കുടുക്കി വിജയം ഉറപ്പിച്ചു. ഇരു ടീമുകളുടെയും സപ്പോര്‍ട്ടേഴ്സ് തിങ്ങി നിറഞ്ഞ ഗാലറിയില്‍ ആവേശത്തിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു. ഇന്നത്തെ മത്സരം റോയല്‍ സ്റ്റാര്‍ മുട്ടുന്തല (കെ.എം.ജി. മാവൂര്‍ ) ഗ്രീന്‍ സ്റ്റാര്‍ കളനാട് (എഫ്. സി.കൊണ്ടോട്ടി)
