നീലേശ്വരം വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് പേരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവർക്കുള്ള ചികിത്സാധന സഹായവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും

നീലേശ്വരം : വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് പേരുടെ ആശ്രിതര്‍ക്ക്കൂടി ധനസഹായം നല്‍കണമെന്നും ചികിത്സ നല്‍കിയ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുക എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ചികിത്സാ ചിലവുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികള്‍ക്ക് മൂന്ന് കോടി രൂപ നല്‍കാനുണ്ടെന്നും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിക്ക് മാത്രം ഒരു കോടി രൂപ നല്‍കാനുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോക്ടർ എ വി രാമദാസ് പറഞ്ഞു. ഇത് സംബന്ധിച്ച് തുക ലഭ്യമാക്കാന്‍ സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കാന്‍ യോഗം തീരുമാനിച്ചു.

error: Content is protected !!