പെരിയ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടക്കുന്ന പ്രതിമാസ കച്ചേരിയില്‍ ബാംഗ്ലൂരിലെ പ്രശസ്ത സംഗീതജ്ഞ ജയമംഗള കൃഷ്ണമണി ജനുവരി 26-ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് നാദാര്‍ച്ചന നടത്തും. വയലിനിലില്‍ ബാംഗ്ലൂരിലെ കൃതിക് കൗശിക്, മൃദംഗത്തില്‍ പലക്കാട് ജയകൃഷ്ണന്‍, മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് എന്നിവര്‍ പക്കമേളമൊരുക്കും.
സംസ്‌കൃതം എം എ യില്‍ ഒന്നാം റാങ്കും പതിമൂന്ന് സ്വര്‍ണ്ണമെഡലും കരസ്ഥമാക്കിയ കാഞ്ഞങ്ങാട്ടെ സീമ രഞ്ജിത്തിനെ ഗോശാലയില്‍ആദരിക്കും.
ഗോകുലം ഗോശാലയില്‍ ജയമംഗളയുടെ കച്ചേരി നാളെ
