സിപിഎം ജില്ലാ സമ്മേളനം : രക്തസാക്ഷി കുടംബസംഗമം, കര്‍ഷകതൊഴിലാളി സംഗമം, നാടകസംഗമം, ക്വിസ് മത്സരം,കൂട്ടയോട്ട മത്സരം ,ഷട്ടില്‍ ടൂര്‍ണമെന്റ് എന്നിവ നാളെ

മടിക്കൈ:  സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ രക്തസാക്ഷികളുടെ കുടുംബത്തിന്റെ സംഗമം ഞായറാഴ്ച മടിക്കൈ അമ്പലത്തുകരയില്‍ നടക്കും. രക്തസാക്ഷ്യം എന്ന പേരിലുള്ള പരിപാടി വൈകിട്ട് നാലിന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

കര്‍ഷക തൊഴിലാളി സംഗമം

കാഞ്ഞങ്ങാട്: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കര്‍ഷക– കര്‍ഷക തൊഴിലാളി സംഗമം ഞായറാഴ്ച കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നടക്കും. രാവിലെ 10ന് കെഎസ്‌കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

നാടകസംഗമം

കാഞ്ഞങ്ങാട് :സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നാടക പ്രവര്‍ത്തകരുടെ സംഗമം വടക്കനരങ്ങ് ഞായര്‍ വൈകിട്ട് നാലിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കും. മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ആദരിക്കും. നാടകവും നവോത്ഥാനവും എന്ന വിഷയത്തില്‍ ഇ പി രാജഗോപാലന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മാണിയാട്ട് കോറസ് കലാസമിതിയുടെ വെളിച്ചപ്പാട്, ഷോട്ട് നാടകങ്ങളുണ്ടാകും.

ക്വിസ് മത്സരം

കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം ഞായറാഴ്ച നടക്കും. പകല്‍ രണ്ടരക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ കേരള നവോത്ഥാനം എന്ന വിഷയത്തിലാണ് മത്സരം.

കൂട്ടയോട്ട മത്സരം

ബേക്കല്‍: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റി മാരത്തണ്‍ കൂട്ടയോട്ട മത്സരം ഞായറാഴ്ച നടക്കും. രാവിലെ ഏഴിന് ബേക്കലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഫ്‌ലാഗ് ഓഫ് ചെയ്യും. കാഞ്ഞങ്ങാട്ടേക്കാണ് കൂട്ടയോട്ടം.

ഷട്ടില്‍ ടൂര്‍ണമെന്റ്

കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണമെന്റ് ഞായറാഴ്ച നടക്കും. പകല്‍ ഒന്നിന് ചിത്താരി നമ്പ്യാരടുക്കത്ത് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.’

error: Content is protected !!