കാഞ്ഞങ്ങാട്: 1981 ല്‍ സ്ഥാപിതമായ പൂത്തക്കാല്‍ ജി യു പി സ്കൂളിന്റെ ആദ്യത്തെ ഒന്നാം തരം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ സ്കൂളിലെ ആദ്യത്തെ അധ്യാപകന് ആറു മാസങ്ങള്‍ക്കു മുന്‍പ് അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്ന ടി.വി.കുഞ്ഞാമ്മന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഒന്നര ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന്റെ മുന്‍വശത്തായി നിര്‍മ്മിച്ച കൊടിമരത്തിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും ഉദ്ഘാടനവും അനുസ്മരണവും സ്ഥാപക കമ്മിറ്റി അംഗങ്ങളെ ആദരിക്കലും നടന്നു. മാഷിന്റെ സഹധര്‍മ്മിണി കെ. ചന്ദ്രാവതിഅമ്മ കൊടിമരത്തിന്റെ സമര്‍പ്പണവും ശിലാ ഫലകത്തിന്റെ അനാച്ഛാദനവും നടത്തി.
തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം യുവ സാഹിത്യകാരന് ഡോ. പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം തരം ബാച്ച് പ്രസിഡന്റ് കെ.പുരുഷോത്തമന് അധ്യക്ഷനായി. ആദ്യത്തെ പി ടി എ പ്രസിഡന്റ് കെ.വി.കുമാരന്, വൈസ് പ്രസിഡന്റ് എന്‍. കെ. കൃഷ്ണന്, അംഗങ്ങളായ ബാലന് തലക്കാനം, വി. കുട്ട്യന്‍, സി. കുഞ്ഞിരാമന് നായര്‍, ഇ വി.കുഞ്ഞിരാമന് , ആദ്യകാല അധ്യാപകരായ മോഹനന്മൂല ക്കോത്ത്, യു. ദേവദാസ് ആദ്യകാല ജീവനക്കാരി പാറുകാലിച്ചാം പൊതി എന്നിവരെ ആദരിച്ചു. ചടങ്ങില്‍ വച്ച് കൊടിമരം രൂപകല്പന ചെയ്ത ആര്‍ക്കിടെക്റ്റ് ആര് അഭിരാമിനെ ആദരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് മഹേശന്, പിടിഎ പ്രസിഡന്റ് ടി.രതീഷ്, മദര്‍ പിടിഎ പ്രസിഡന്റ് റിജിന സുനില്‍, സീനിയര്‍ അസിസ്റ്റന്റ് . വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഒന്നാം തരം ബാച്ച് സെക്രട്ടറി എം ബിന്ദു സ്വാഗതവും ബാച്ച് അംഗം പി.കൃഷ്ണന് നന്ദിയും പറഞ്ഞു. ചടങ്ങിനു മുന്നോടിയായി അകാലത്തില്‍ മരണമടഞ്ഞ ബാച്ച് അംഗങ്ങളായ പ്രസന്നകുമാര്‍,ദിനേശന് മല്ലംബൈ, വി.പി.തമ്പാന്, എം രമേശന് എന്നിവര്‍ക്ക ്ആദരാഞ്ജലികള് അര്‍പ്പിച്ചു.
