കാഞ്ഞങ്ങാട്: നിരവധി ആചാര അനുഷ്ഠാന ചടങ്ങുകളുടെയും കലാസാംസ്കാരിക പരിപാടികളുടെയും അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മടിക്കൈ ഏച്ചിക്കാനം നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മൂവാണ്ട് കളിയാട്ട ഉത്സവത്തിന്റെ നാലാം ദിനത്തില്‍ നിരവധി ആചാര അനുഷ്ഠാന ചടങ്ങുകളും വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റങ്ങളും നടന്നു.
ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രം പ്രവാസി കൂട്ടായ്മ ഒരുക്കിയ നാദമായി എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം നടന്നു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കരിമ്പില്‍ ഭാസ്കരന് നല്കി പൂരക്കളി കലാകാരന് മടിക്കൈ ഗോപാലകൃഷണ പണിക്കര്‍ പ്രകാശനം ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ കാത്തിരക്കാലിന്റെ വരികള്‍ക്ക് ശ്രീലാല്‍ തൃക്കരിപ്പൂര്‍ സംഗീതം നല്കി, നവ്യ ശ്രീലാല്‍ ആലാപനവും പി.മനു ക്യാമറയും, സുഭാഷ് മടിക്കൈ പ്രൊഡക്ഷന്‍ ഡിസൈനും. ശ്രീപാല് ജയന് സംവിധാനം ചെയ്ത ആല്‍ബത്തിന്റെ പ്രകാശനമാണ് നടന്നത്. തുടര്‍ന്ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളും വനിതകളും അടക്കം 30 ആളുകള്‍ അണിനിരന്ന 45 മിനിറ്റോളം ദൈര്‍ഘ്യമുള്ള വനിത പൂരക്കളി അരങ്ങേറി. ഉത്തര മലബാറില്‍ അപൂര്‍വമായി നടക്കുന്ന വനിതാ പുരക്കളി മടിക്കൈയിലെ സജിത്ത് പണിക്കറാണ് പരിശീലനം നല്‍കിയത്. ക്ഷേത്രം രക്ഷാധികാരി പനക്കൂല് രാകൃഷ്ണന്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കരിമ്പില്‍ ഭാസ്കരന്, വര്‍ക്കിംഗ് ചെയര്മാന് അരിക്കര ചന്ദ്രന്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ സേതുരാമന്, വി.വി.ഗംഗാധരന് എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി പൂരക്കളിക്ക് തുടക്കം കുറിച്ചു. ചടങ്ങുകള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ആഘോഷ കമ്മിറ്റി ചെയര്മാന് പനക്കൂല് തമ്പാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അനുശോചനത്തിന്റെ ഭാഗമായി അദ്ദേഹം രചിച്ച ഗാനത്തിന്റെ ആലാപനവും നടന്നു.
