ഇരിയ :പൊടവടുക്കം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു. വേങ്ങയില്‍ തറവാട് വീട് കാരണവര്‍ വേങ്ങയില്‍ അമ്പൂഞ്ഞി നായര്‍ മൂരിക്കട മുഖ്യരക്ഷാധികാരിയായ യോഗത്തില്‍ ക്ഷേത്ര സേവാസംഘം പ്രസിഡന്റ് വി രാമചന്ദ്രന്‍ നായര്‍ പുതിയപുര അധ്യക്ഷത വഹിച്ചു. ക്ഷേത്ര സേവാസംഘം സെക്രട്ടറി സതീശന്‍ നമ്പ്യാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . സേവാ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ് 2025. ക്ഷേത്ര ഓഡിറ്റോറിയം നവീകരിക്കുവാനും,
ക്ഷേത്ര ഭൂമിയില്‍ കാര്‍ഷിക വിളകള്‍ നട്ടുപിടിപ്പിക്കാനും തുടങ്ങി ഒട്ടനവധി പരിപാടിക്ക് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വേങ്ങയില്‍ തറവാട് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍, ക്ഷേത്ര സേവാസംഘം ആദ്യ സെക്രട്ടറി എം. മാധവന്‍ നായര്‍ പൊടവടുക്കം,
മാതൃസമിതി പ്രസിഡന്റ് ചന്ദ്രാവതി അരിയളം, ഭജനസമിതി പ്രസിഡന്റ് കരുണാകരന്‍ അരിയളം,കെ. നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍ , മുന്‍സെക്രട്ടറി പി സുരേഷ് കോട്ടക്കുന്ന് എന്നിവര്‍ സംസാരിച്ചു. സേവാസംഘം ജോ. സെക്രട്ടറി സി. ശശിധരന്‍ നായര്‍ തട്ടുമ്മല്‍ നന്ദി പറഞ്ഞു . ക്ഷേത്ര സേവാസംഘത്തിന്റെ പുതിയ ഭാരവാഹികളായി എ. നാരായണന്‍ നായര്‍ പുതിയകണ്ടം (പ്രസിഡന്റ്),
ടി രാജന്‍ നെല്ലിക്കാട്ട്, ബാലഗോപാലന്‍ തട്ടുമ്മല്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍ (സെക്രട്ടറി), ഷിജു പത്തായപുര (ജോ. സെക്രട്ടറി), വി.കരുണാകരന്‍ നായര്‍ തൊട്ടിയില്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എ.കുഞ്ഞിരാമന്‍ നായര്‍ പുതിയകണ്ടം, വി.കൃഷ്ണന്‍ നായര്‍ പുണൂര്‍, ടി.നാരായണന്‍ അരിയളം, എം.കുഞ്ഞിരാമന്‍ നായര്‍ തടിയംവളപ്പ്, കൂക്കള്‍ കുമാരന്‍ പൊടവടുക്കം, ടി പവിത്രന്‍ നെല്ലിക്കാട്ട്, വി ദിനേഷ്‌കുമാര്‍ പുതിയപുര. ക്ഷേത്ര യുഎഇ കമ്മിറ്റി ഭാരവാഹികകളായി ദിവാകരന്‍ നായര്‍ വേങ്ങയില്‍ (പ്രസിഡന്റ്), ഗോപി വേങ്ങയില്‍, എ തമ്പാന്‍ പൊടവടുക്കം (വൈ. പ്രസിഡന്റ്മാര്‍ ), പി. രത്‌നാകരന്‍ കോട്ടക്കുന്ന്
(ജനറല്‍ സെക്രട്ടറി), പ്രദീഷ് പുതിയകണ്ടം, ശ്രുതിന്‍ദാസ് കപ്പാത്തിക്കാല്‍ (ജോ. സെക്രട്ടറിമാര്‍), രാമകൃഷ്ണന്‍ കുയ്യംകാട്ട്(ട്രഷറര്‍).
പൊടവടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സേവാ സംഘം സുവര്‍ണ്ണ ജൂബിലി നിറവില്‍; പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു
