കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തന്നെ മാതൃകയായ കൊളവയല്‍ ലഹരി വിരുദ്ധ മാതൃക ശക്തമാക്കാന്‍ ജാഗ്രത സമിതി തീരുമാനിച്ചു. കൊളവയലില്‍ നടന്ന പരിപാടില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വാര്‍ഡ് അംഗം സി എച്ച് ഹംസ അധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി കണ്‍വീനര്‍, ഷംസുദ്ദീന്‍ കൊളവയല്‍, ട്രഷറര്‍ ഉസ്മാന്‍ ഖലീജ്, വാര്‍ഡ് മെമ്പര്‍മാരായ,
കെ രവീന്ദ്രന്‍, ഇബ്രാഹിം ആവിക്കല്‍, സമിതി അംഗങ്ങളായ, സുറൂര്‍ മൊയ്തു ഹാജി, റഫീഖ് മുല്ലക്കല്‍, സി.പി.ഇബ്രാഹിം, കെ.വി.ഹാരിസ് , സി പി സമദ്, ഫാറൂഖ് മുല്ലക്കല്‍, കെ പിഹനീഫ്, സിപി ജുനൈഫ് , ബഷീര്‍ കൊത്തിക്കാല്‍, സി പി ഷറഫുദ്ധീന്‍, ശിഹാബ് പീടിക, സി പി ആസിഫ് എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസര്‍ പ്രദീപന്‍ കോതോളി സ്വാഗതവും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷിജു മാഷ് നന്ദിയും പറഞ്ഞു. അടുത്ത ആഴ്ച വീടു വീടാന്തരം സന്ദര്‍ശിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുവനും ലഹരിക്കെതിരെ യുവാക്കളെ സംഘടിപ്പിക്കാന്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാനും , എല്ലാ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ സദസ് നടത്തുവാനും തീരുമാനിച്ചു.
ലഹരി വിരുദ്ധ മാതൃക ശക്തമാക്കാന്‍ കൊളവയല്‍ ജാഗ്രത സമിതി; ലഹരിക്കെതിരെ യുവാക്കളെ സംഘടിപ്പിക്കാന്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
