കാഞ്ഞങ്ങാട് : സ്വാതി യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് യോഗാചാര്യന് ശംഭു നമ്പൂതിരിയുടെ അമ്പതാംവര്‍ഷം ആഘോഷ പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതി ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയര്മാന് ഐശ്വര്യ കുമാരന് അധ്യക്ഷനായി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് മുഖ്യാതിഥിയായി . സ്വാതി യോഗ ആഘോഷ കമ്മിറ്റി രക്ഷാധികരി പി.എം. ഹസന് ഹാജി ആദ്യ ഫണ്ട് നല്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.സി. പുഷ്പ , കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ഇ.വി. ജയകൃഷ്ണന്, ശ്യാം പ്രസാദ് , ഷൗക്കത്തലി, സി. മുഹമ്മദ് കുഞ്ഞി, ഇ.വി.സുധാകരന്, നന്ദകുമാര്‍ നായര്‍, യു. വിജയകുമാര്‍, ടി.പി കുഞ്ഞിക്കണ്ണന് വെള്ളിക്കോത്ത്, ബാബു കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഇ.വി. വിജയന് സ്വാഗതവും, എം. കൃഷ്ണന് നന്ദിയും പറഞ്ഞു.
സ്വാതി യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ആചാര്യന് ശംഭു നമ്പൂതിരിയുടെ 50-ാം വാര്‍ഷിക ആഘോഷം; സമ്മാന പദ്ധതി ഉദ്ഘാടനം നടന്നു
