കാഞ്ഞങ്ങാട്: ഭരണഘടന ശില്പി ബി.ആര്‍ അംബേദ്ക്കറുടെ ചിത്രന്‍ കുഞ്ഞിമംഗലം നിര്‍മിച്ച ശില്പം അനാച്ഛാദനം ജനുവരി 28ന് രാവിലെ 9 ന് പെരിയ അംബേദ്ക്കര്‍ കോളേജില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കുമെന്ന് കോളേജ് പ്രിന്‍സിപല്‍ ഡോ.ജയചന്ദ്രന്‍ കീ ഴോത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാനൈറ്റ് പീഠത്തിലാണ് വെച്ചാണ് ശില്പം അനാച്ഛാദനം ചെയ്യുന്നത്. എന്‍.എസ്.എസ് യൂണിറ്റ് 67 ന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ശില്പം ഇനി കോളേജിന്റെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാകും.
ഭരണഘടനാ ഗ്രന്ഥം കയ്യിലേന്തി അനീതിക്കും സാമൂഹിക അസമത്വത്തിനുമെതിരെ വിരല്‍ ചൂണ്ടുന്ന ഒമ്പത് അടി ഉയരമുള്ള അംബേദ്ക്കര്‍ ശില്പം അദ്ദേഹം മുന്നോട്ടുവെച്ച മൂല്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. സ്വതസിദ്ധമായ രീതിയില്‍ പാന്റ്, കോട്ട്, ഷൂസ്, കണ്ണട എന്നിവ ധരിച്ച് പോക്കറ്റില്‍ പേനയുമായി ഉയര്‍ന്ന് നില്‍ക്കുന്ന വെങ്കല രീതിയില്‍ ഫൈബര്‍ നിറത്തില്‍ ഗ്ലാസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒറിജിനല്‍ ഫോട്ടോകളും വീഡിയോകളും മാതൃകയായി സ്വീകരിച്ച് മൂന്ന് മാസം കൊണ്ടാണ് പ്രശസ്ത ശില്‍പ്പി ചിത്രന്‍ കുഞ്ഞിമംഗലം ശില്പം പൂര്‍ത്തീകരിച്ചത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഒട്ടേറെ ശില്പങ്ങള്‍ നിര്‍മ്മിച്ച് ചിത്ര ശില്പ കലാരംഗത്ത് സ്വര്‍ണ്ണ മെഡലുകളുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ ചിത്രന്‍ കുഞ്ഞിമംഗലത്തിന്റെ നിര്‍മ്മാണപാടവം ശില്പത്തെ ശ്രദ്ധേയമാക്കുന്നു. കൂടാതെ ഗാന്ധി പയ്യന്നൂര്‍ ശ്രീനാരായണ ആശ്രമ വളപ്പില്‍ നട്ട മാവിന്‍ തൈയുടെ ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈ 26 ന് ഞായര്‍ പ്രമുഖ സ്വാതന്ത്ര സമര സേനാനി പി.വി അപ്പുക്കുട്ടന്‍ പൊതുവാളില്‍ നിന്ന് അധ്യാപകരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും സ്വീകരിക്കുന്ന ചടങ്ങും നടക്കും. പത്ര സമ്മേളനത്തില്‍ എന്‍.എസ്.എസ് കോഡിനേറ്റര്‍ സി ഷിജിത്ത്, അംബേദ്ക്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സുനില്‍ കുമാര്‍, കോളേജ് ഐ.ക്യു.എ.സി കോഡിനേറ്റര്‍ പി അഭിഷേക് എന്നിവര്‍ സംബന്ധിച്ചു.
